കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണ് അപകടം, ഒരു മരണം

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ സഹായിയായി ജോലി ചെയ്തിരുന്ന ശ്രീജിത്തിനെ പുറത്തെടുക്കാനായത്
Accident Kumali
ശ്രീജിത്ത് മനോജ് (Accident Kumali )Special Arrangement
Updated on
1 min read

തൊടുപുഴ: കുമളി ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മരം വീണ് (Accident Kumali) ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്. പാലായില്‍ നിന്ന് പെരിയകുളത്തേക്ക് തടി ലോഡുമായി പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

ലോറിയുടെ ഡ്രൈവര്‍ വിപിനെയും ഇവര്‍ക്കൊപ്പം തേനിക്ക് പോവുകയായിരുന്ന ഡ്രൈവറുടെ സുഹൃത്ത് റോഷനെയും നാട്ടുകാര്‍ വണ്ടിയുടെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി. റോഷന് പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ സഹായിയായി ജോലി ചെയ്തിരുന്ന ശ്രീജിത്തിനെ പുറത്തെടുക്കാനായത്.

ഇടുക്കിയില്‍ നിര്‍ത്തിയിട്ട ലോറിക്കുമുകളില്‍ മരം വീണു, ഗതാഗത തടസം, വിഡിയോ

മൃതദേഹം കുമളി ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നടന്ന സംഭവമായതുകൊണ്ട് നാളെ തമിഴ്‌നാട് കമ്പത്ത് എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com