മഴയുത്സവത്തിൽ ആവേശപ്പോരാട്ടം; മഡ് ഫുട്ബോളിൽ മാധ്യമപ്രവർത്തകരെ തോൽപ്പിച്ച് പൊലീസ് ടീം

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ടീമിനെ പരാജയപ്പെടുത്തി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
Rain Festival
Rain Festival Turns Muddy as Politicians, Police and Journalists Battle It Out on the Field
Edited By:
Updated on
2 min read

കണ്ണൂർ: മഡ് ഫുട്ബോളിൽ മാധ്യമപ്രവർത്തകരെ മുക്കി ജനപ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെ തേരോട്ടം. ജില്ലാ കലക്ടറും പൊലീസ് കമ്മീഷണറും എംഎൽഎമാരും അടങ്ങുന്ന ടീമും മാധ്യമപ്രവർത്തകരും തമ്മിലാണ് മഴ ഉത്സവത്തിലെ പ്രധാന മത്സരമായ മഡ് ഫുട്ബോളിൽ ഏറ്റുമുട്ടിയത്.ഊർപ്പള്ളിയിലെ ചെളിവെള്ളത്തിൽ പിറന്നത് 3 ഗോളുകൾ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജനപ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെ ടീം വിജയക്കൊടി പാറിച്ചത്.

Rain Festival
ടിക്കറ്റുണ്ട്, സീറ്റില്ല, ബസുമില്ല! കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ പ്രതിഷേധം

സേവ് ഊര്‍പ്പള്ളിയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വേങ്ങാട് ഗ്രാമപഞ്ചായത്ത് , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആസ്റ്റര്‍ മിംസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മഴയുത്സവത്തിലാണ് ജനപ്രതിനിധികളും പോലീസുകാരും അടങ്ങുന്ന ടീം മാധ്യമപ്രവർത്തകരുടെ ടീമുമായി ഏറ്റുമുട്ടിയത്.

ഡിസ്ട്രിക്റ്റ് പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി, ജില്ലാ കളക്ടർ വിഷ്ണുരാജ്,എം എൽ എ മാരായ അഡ്വ. ടി ഒ മോഹനൻ,വി കെ സനോജ് ഡിവൈഎസ്പി കെ വി പ്രമോദ്, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി കെ ജഗന്നാഥൻ തുടങ്ങിയവരായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനികളുടെയും ടീമിൽ അണിനിരന്നത്.

Rain Festival
'ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു'

മാധ്യമ പ്രവർത്തകരുടെ ടീമിനായി ആദർശ് ബേബി, ധനിത് ലാൽ എസ് നമ്പ്യാർ, ഒ ടി പ്രശോഭ്, ലിജീഷ് മാത്യു, മിഥുൻ കല്യാണി, വൈശാഖ് ശിവ, ടി ഷാൽവിൻ, വിപിൻ ദാസ്, സി പി ഹർഷ്, പ്രണവ്, തുടങ്ങിയവരും കളത്തിൽ ഇറങ്ങി.

ഊർപ്പള്ളി വയലിൽ പ്രത്യേകം തയ്യാറാക്കിയ വെള്ളം കെട്ടിക്കിടക്കുന്ന ചെളിനിറഞ്ഞ വയലില്‍ മഴയുത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഫുട്ബോൾ മത്സരവും നടന്നു. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ടീമിനെ പരാജയപ്പെടുത്തി അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. കമ്പവലി മത്സരവും നടന്നു.

Rain Festival
ബാര്‍ ഉടമകളില്‍ നിന്നും മാസപ്പടി: ആറ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

മുതിര്‍ന്ന കര്‍ഷകരായ നാരായണിയമ്മ, വിമല പടന്നക്കണ്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വേങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ അസി.കലക്ടര്‍ എസ് സ്വാതി, തലശേരി സബ് കലക്ടര്‍ രവി വീണ,ഡി ടി പി സി സെക്രട്ടറി,പ്രഭാത് ടി വി, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ടി ദീപു, എസ് പി സി ജില്ലാ അസി. കോർഡിനേറ്ററായ സബ് ഇൻസ്‌പെക്ടർ കെ രാജേഷ് എന്നിവർ മുഖ്യാതിഥി ആയിരുന്നു. കൂത്തുപറമ്പ് എസ് ഐ സനദ് എൻ പ്രദീപ് സമ്മാനദാനം നിർവഹിച്ചു. മുതിർന്ന കർഷകനായ ഐ സി ശ്രീധരനെ ഉപഹാരം നൽകി ആദരിച്ചു.

രഞ്ജിത്ത് സർക്കാർ, സി രഘുനാഥ്‌, ഷമീർ ഊർപ്പള്ളി, എൻ അബ്ദുൽ ഖാദർ, കിളയിൽ മുസ്തഫ ഹാജി, പി പവിത്രൻ, കെ പി ജയേഷ്, എസ് പി മനാഫ്, സി പി രജീഷ്, സി പി പ്രദീപൻ, കെ കെ ശ്രീകാന്ത്, സിപി പ്രമോദ്, സി പി അബ്ദുൾ കാദർ, ഷമീർ വിഎക്സ്, തുടങ്ങിയവർ സംസാരിച്ചു. റംഷി പട്ടുവം നയിച്ച നാടന്‍ കലാവിരുന്നും അരങ്ങേറി.

Summary

Rain Festival Turns Muddy as Politicians, Police and Journalists Battle It Out on the Field

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com