ടിക്കറ്റുണ്ട്, സീറ്റില്ല, ബസുമില്ല! കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ പ്രതിഷേധം

രാത്രി 11.05ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലേക്കാണ് യാത്രക്കാർ ഓൺലൈനായും നേരിട്ടും ടിക്കറ്റ് എടുത്തിരുന്നത്.
KSRTC Bus
15 Passengers Stranded as Booked KSRTC Bus Fails to Operate From Kozhikodefile
Edited By:
Updated on
1 min read

കോഴിക്കോട്: ടിക്കറ്റ് ബുക്ക് ചെയ്ത് കൃത്യസമയത്ത് ബസ് ടെർമിനലിലെത്തിയ യാത്രക്കാർക്ക് കിട്ടിയത് അമ്പരപ്പിക്കുന്ന മറുപടി. ‘നിങ്ങൾ ബുക്ക് ചെയ്ത ബസ് സർവീസ് തന്നെയില്ല’. കോഴിക്കോട് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ ഇന്നലെ രാത്രി 15ഓളം യാത്രക്കാരാണ് ഇതോടെ പെരുവഴിയിലായത്.

KSRTC Bus
'ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു'

രാത്രി 11.05ന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലേക്കാണ് യാത്രക്കാർ ഓൺലൈനായും നേരിട്ടും ടിക്കറ്റ് എടുത്തിരുന്നത്. ബസിൽ കയറിയപ്പോഴാണ് പ്രശ്നം പുറത്തായത്. യാത്രക്കാർ ബുക്ക് ചെയ്ത സീറ്റുകളിലെല്ലാം മറ്റ് യാത്രക്കാർ ഇരിക്കുകയായിരുന്നു.

സംഭവം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം യാത്രക്കാർ ഓൺലൈൻ ടിക്കറ്റുകളും കാണിച്ചു. എന്നാൽ അത്തരമൊരു സർവീസ് നടത്തുന്നില്ലെന്നും ടിക്കറ്റ് ലഭിച്ചത് സാങ്കേതിക പിഴവ് മൂലമാകാമെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

KSRTC Bus
ബാര്‍ ഉടമകളില്‍ നിന്നും മാസപ്പടി: ആറ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

ഇതോടെ യാത്രക്കാർ പ്രതിഷേധിച്ചു. ടിക്കറ്റ് തുക തിരിച്ചുനൽകാമെന്ന അധികൃതരുടെ നിർദേശവും അവർ അംഗീകരിച്ചില്ല. ഓണാവധി കഴിഞ്ഞ് മടങ്ങുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ബദൽ യാത്രാസൗകര്യം ഒരുക്കണമെന്നായിരുന്നു ആവശ്യം.

KSRTC Bus
ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

പ്രതിഷേധം ശക്തമായതോടെ പൊലീസ് ടെർമിനലിലെത്തി. ഒടുവിൽ രാത്രി 12.15ഓടെ മുഴുവൻ യാത്രക്കാർക്കും മറ്റൊരു ബസിൽ യാത്രാസൗകര്യം ഒരുക്കി. സർവീസ് ഇല്ലാത്ത ബസിന് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാനായി എന്ന് കണ്ടെത്താൻ കെ.എസ്.ആർ.ടി.സി അന്വേഷണം ആരംഭിച്ചു.

KSRTC Bus
ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസ് നിരീക്ഷണത്തില്‍
KSRTC Bus
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം
KSRTC Bus
പാലക്കുഴി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് അപകടം; തമിഴ്‌നാട് സ്വദേശിനി മരിച്ചു, സുഹൃത്തിനെ രക്ഷപ്പെടുത്തി
Summary

15 Passengers Stranded as Booked KSRTC Bus Fails to Operate From Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com