ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസ് നിരീക്ഷണത്തില്‍

വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്
vrinda
വൃന്ദ
Edited By:
Updated on
1 min read

കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങര വിഷ്ണു നിവാസില്‍ വൃന്ദ (27)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. യുവതിക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്.

vrinda
'ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് നോക്കിയാല്‍ മതി'; എ കെ ബാലന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നും ചാടിയ യുവതി തല്‍ക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

vrinda
സുഹൃത്തിനെ കാണാനെത്തി; ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
vrinda
പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം പുല്ലരിയാന്‍ പോയപ്പോള്‍
vrinda
ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെൺകുട്ടിയെ ചതിച്ചു; ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടി; കോട്ടയത്ത് 22-കാരൻ പിടിയിൽ
Summary

Young woman dies after jumping from the top of a hotel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com