ഭാര്യയുടെ ആത്മഹത്യ: രാജന്‍ പി ദേവിന്റെ മകന്‍ അറസ്റ്റില്‍

നടന്‍ രാജന്‍ പി  ദേവിന്റെ മകന്‍ ഉണ്ണിരാജ അറസ്റ്റില്‍
ഉണ്ണി പി ദേവും ഭാര്യ പ്രിയങ്കയും
ഉണ്ണി പി ദേവും ഭാര്യ പ്രിയങ്കയും
Updated on
1 min read

തിരുവനന്തപുരം: നടന്‍ രാജന്‍ പി  ദേവിന്റെ മകന്‍ ഉണ്ണിരാജ അറസ്റ്റില്‍. ഭാര്യയുടെ ദുരൂഹ മരണത്തില്‍ അങ്കമാലിയിലെ വീട്ടില്‍ നിന്നാണ് നെടുമങ്ങാട് ഡിവൈഎസ്പി ഉണ്ണിരാജയെ കസ്റ്റഡിയിലെടുത്തത്. സഹോദരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഉണ്ണിരാജയുടെ ഭാര്യാ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മെയ് 12ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രിയങ്കയെ  തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന്   അങ്കമാലിയിലെ വീട്ടില്‍ നിന്നും ആഴ്ചകള്‍ക്ക് മുന്‍പാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേ ദിവസം പ്രിയങ്ക ഉണ്ണിക്കെത്തിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.  

സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞു പ്രിയങ്കയെ ഉണ്ണി നിരന്തരം  മര്‍ദ്ദിക്കുന്നതായി പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ  പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്.
ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ  കുടുംബം ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com