രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ ആറു പുതുമുഖങ്ങള്‍

റാന്നിയില്‍ നിന്നും കേരള നിയമസഭയില്‍ 25 കൊല്ലം എംഎല്‍എയായിരുന്നു രാജു എബ്രഹാം
raju abraham
രാജു എബ്രഹാം ഫെയ്സ്ബുക്ക്
Updated on: 
1 min read

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം ആറു പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പകരം ആറു പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റാന്നിയില്‍ നിന്നും 25 കൊല്ലം എംഎല്‍എയായിരുന്നു രാജു എബ്രഹാം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. കെ പി ഉദയഭാനുവിന് പുറമെ അഡ്വ പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍, നിര്‍മലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിന്‍, പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സിഎം രാജേഷ്, ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ടി കെ സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനു ചന്ദ്രമോഹന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവര്‍ പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കിയ ഫ്രാന്‍സിസ് വി ആന്റണിയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PP Divya
K K Ragesh
M Raghavan
cpm
X

FOLLOW US

ON GOOGLE DISCOVER