ഞങ്ങളെ കെണിയില്‍പ്പെടുത്താനൊന്നും ബിജെപിക്ക് പറ്റില്ല: നിലപാട് മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടെന്നു വേണുഗോപാല്‍

കോണ്‍ഗ്രസ് എല്ലാ വിശ്വാസങ്ങളെയും ചേര്‍ത്തു പിടിച്ച പ്രസ്ഥാനമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു
കെ സി വേണുഗോപാല്‍ / ഫയൽ
കെ സി വേണുഗോപാല്‍ / ഫയൽ
Updated on: 
1 min read

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിലേക്കുള്ള ക്ഷണത്തില്‍, ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഞങ്ങളെ കെണിയില്‍പ്പെടുത്താനൊന്നും ബിജെപിക്ക് പറ്റില്ല. ഞങ്ങളുടെ നിലപാട് മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അത് ക്ഷേത്രനിര്‍മ്മാണല്ലേ, അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്നതിനോട് കോണ്‍ഗ്രസിന് ഒരു കാരണവശാലും യോജിപ്പില്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞ കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കണമെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. 

രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പാര്‍ട്ടി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും ശശി തരൂരും രംഗത്തെത്തി. കോണ്‍ഗ്രസ് എല്ലാ വിശ്വാസങ്ങളെയും ചേര്‍ത്തു പിടിച്ച പ്രസ്ഥാനമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അഭിപ്രായപ്പെട്ടു. 

രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. അല്ലാതെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അല്ല. അത് അവിടെ തീരുമാനിക്കും. വിഷയത്തില്‍ കെപിസിസിയോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കും. മുരളീധരന്‍ പറഞ്ഞത് എന്താണെന്ന് മുരളിയോട് ചോദിക്കുക. അല്ലാതെ എന്നോട് ചോദിച്ചിട്ട് എന്താ കാര്യമെന്ന് സുധാകരന്‍ പറഞ്ഞു. 

സമസ്തയ്ക്ക് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ടെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് ദേശീയ നേതൃത്വമാണെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു. ഇന്ന് നാഗ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരുന്നുണ്ട്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമയം തരൂ എന്നും തരൂര്‍ പറഞ്ഞു. സിപിഎമ്മിന് മതവിശ്വാസമില്ലാത്തതിനാല്‍ എളുപ്പത്തില്‍ ഒരു തീരുമാനം എടുക്കാം. എന്നാല്‍ കോണ്‍ഗ്രസ് അതുപോലെയല്ലെന്നും തരൂര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER