

തിരുവനന്തപുരം :മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയിലേക്ക്. രാവിലെ ആറരയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോകും. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി എഐസിസി നിരീക്ഷകര്‍ നാളെ തിരുവനന്തപുരത്ത് വരാനിരിക്കെയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക് പോകുന്നത്. മഹാരാഷ്ട്രയുടെ പിസിസി ചര്‍ച്ചകള്‍ക്കായാണ് പോകുന്നതെന്നാണ് ചെന്നിത്തലയുടെ ഓഫീസ് അറിയിക്കുന്നത്. യാത് നേരത്തെ തീരുമാനിച്ചതാണെന്നുമാണ് വിശദീകരണം.
എഐസിസി ജനറല്‍ കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെയാണ് തുടരുന്നത്. പാര്‍ട്ടിയിലെ സീനിയോറിറ്റിയും ഭരണ പരിചയവും സാമുദായിക പിന്തുണയും തനിക്ക് ഉണ്ട് എന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുഴുവന്‍ അവകാശവും വിഡി സതീശനുമേല്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയമാണ് ഡല്‍ഹി യാത്രയുടെ ലക്ഷ്യമെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates