കേരളത്തിന് ആശ്വാസം; എബോള സംശയം നീങ്ങി, 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കേരളം പകര്‍ച്ചവ്യാധി പിടിയില്‍ അമര്‍ന്നിരിക്കെ, ആശ്വാസമായി എബോള സംശയം നീങ്ങി
Ebola suspicion cleared, 52-year-old's test result negative
Ebola suspicion cleared, 52-year-old's test result negativeപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കോട്ടയം: കേരളം പകര്‍ച്ചവ്യാധി പിടിയില്‍ അമര്‍ന്നിരിക്കെ, ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്.

സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയാണ് എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചത്. ആഫ്രിക്കയിലാണ് എബോള രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചത്. ജാഗ്രതയുടെ ഭാഗമായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജ്യത്തിന് ഒന്നടങ്കം ആശ്വാസം പകര്‍ന്ന് നെഗറ്റീവ് ആണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

പനിയെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ആദ്യം ചികിത്സയ്ക്ക് എത്തിയത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ട് ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Ebola suspicion cleared, 52-year-old's test result negative
നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് ബജറ്റില്‍ പുതുവെളിച്ചം; പദ്ധതി വീണ്ടും സജീവം
Ebola suspicion cleared, 52-year-old's test result negative
അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; അട്ടപ്പാടിയിലെ 2 കുട്ടികള്‍ ആശുപത്രിയില്‍
Summary

Relief for Kerala; Ebola suspicion cleared, 52-year-old's test result negative

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com