പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ജൂണ്‍ മാസത്തില്‍ 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു
ksrtc service
ksrtc serviceഫയൽ
Updated on
1 min read

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ജൂണ്‍ മാസത്തില്‍ 122 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.

ksrtc service
മലമ്പുഴ, ബാണാസുര സാഗര്‍ ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയിലേക്ക്; നദീ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത് എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബജറ്റില്‍ ഈ സാമ്പത്തിക വര്‍ഷത്തേയ്ക്ക് 900 കോടി രൂപയാണ് കോര്‍പ്പറേഷന് വകയിരുത്തിയത്. ഇതില്‍ 388 കോടി രൂപ മൂന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായും ധനമന്ത്രി വ്യക്തമാക്കി.

ksrtc service
കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്നു മരണം; മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശികള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്ക് പുറമെ 676 കോടി രൂപ അധികമായി കോര്‍പ്പറേഷന് ലഭിച്ചതായും ധനമന്ത്രി അറിയിച്ചു.

Summary

Government allocates additional Rs 122 crore to KSRTC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Fuel price hike: Relief for airlines; Centre announces Rs 10,000 crore scheme
indian Rupee
Suvendu Adhikari
KSRTC fined Rs 30,000
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com