പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ നേരിട്ട് പോയി പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
Bhasi Malaparamba
ഭാസി മലാപ്പറമ്പ്
Edited By:
Updated on: 
1 min read

കോഴിക്കോട്: പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 86 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ലോകകപ്പ് ഫുട്‌ബോള്‍ നേരിട്ട് പോയി പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Bhasi Malaparamba
രഞ്ജി ട്രോഫി: ഇരട്ട സെഞ്ച്വറിയുമായി ഉർവിൽ തിളങ്ങി; കേരളത്തെ വിറപ്പിച്ച് ഗുജറാത്ത്

1982 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലെ എട്ട് ഫിഫ ലോകകപ്പുകളും 2008-ലെ യൂറോ കപ്പും വിവിധ മലയാളം പത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1986-ൽ അർജന്റീന കിരീടം നേടിയ മെക്സിക്കോ ലോകകപ്പും മറഡോണയുടെ പ്രകടനങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്തവയിൽപ്പെടുന്നു.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കവർ ചെയ്ത മാധ്യമ പ്രവർത്തകനാണ് . ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ തുടങ്ങിയവരുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്. 'കോഴിക്കോടിന്റെ കായിക പൈതൃകം', 'മനസ്സുകൾ സാഗരങ്ങൾ' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Bhasi Malaparamba
മത്സരത്തിനിടെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു; സ്പാനിഷ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
Bhasi Malaparamba
155 നോട്ടൗട്ട്, ഒടുവിൽ യശസ്വി ജയ്സ്വാൾ ഫോമിലെത്തി!
Summary

Renowned sports writer Bhasi Malaparamba has passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER