മത്സരത്തിനിടെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചു; സ്പാനിഷ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ മത്സരത്തിനിടെയാണ് സംഭവം
Jesus De Miguel
ജീസസ് ഡി മിഗ്വേല്‍എക്സ്
Edited By:
Updated on: 
1 min read

മാഡ്രിഡ് : മത്സരത്തിനിടെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സ്പാനിഷ് ഫുട്‌ബോള്‍ താരം മരിച്ചു. ടെനെരിഫെ സ്‌ട്രൈക്കര്‍ ജീസസ് ഡി മിഗ്വേല്‍ ആണ് മരിച്ചത്. സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ മത്സരത്തിനിടെയാണ് സംഭവം.

Jesus De Miguel
155 നോട്ടൗട്ട്, ഒടുവിൽ യശസ്വി ജയ്സ്വാൾ ഫോമിലെത്തി!

മത്സരത്തിനിടെ എഫ്സി അന്‍ഡോറയുടെ ഗോള്‍കീപ്പറുമായാണ് ജീസസ് കൂട്ടിയിടിച്ചത്. ഗോള്‍ശ്രമം തടയാനായി ഗോള്‍ പോസ്റ്റില്‍ നിന്ന് കുതിച്ചെത്തിയ ഇക്വറ്റോറിയല്‍ ഗിനിയ അന്താരാഷ്ട്ര ഗോള്‍കീപ്പര്‍ കൂടിയായ ജീസസ് ഓവോനോയുമായി മൈതാനമധ്യത്തുവെച്ച് കൂട്ടിയിടിച്ചാണ് 30-കാരനായ ഡി മിഗ്വേലിന് പരിക്കേറ്റത്.

അപകടത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ വെച്ച് ഡി മിഗ്വേലിന് ഹൃദയാഘാതം ഉണ്ടായി. ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മിഗ്വേലിന്റെ വേര്‍പാട് വിവരിക്കാനാകാത്ത വേദനയാണെന്ന് ടെനെരിഫെ ക്ലബ് വ്യക്തമാക്കി.

Jesus De Miguel
'എത്ര റൺസ് അടിച്ചിട്ടും കാര്യമില്ല, അവ​ഗണന മാത്രമാണ് കിട്ടുന്നത്'
Jesus De Miguel
'34,000' സീറ്റ്; ഇന്ത്യ- പാക് ലോകകപ്പ് 'ബ്ലോക്ക്ബസ്റ്റര്‍' ടിക്കറ്റ് കാത്ത് '84 ലക്ഷം' ആരാധകര്‍!
Summary

Spanish footballer Jesus De Miguel dies after collision with Goalkeeper

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER