തിരച്ചിലിനായി പോയ രക്ഷാപ്രവര്‍ത്തകര്‍ മുണ്ടേരി ഉള്‍വനത്തില്‍ കുടുങ്ങി, തിരിച്ചെത്തിക്കാന്‍ ശ്രമം

എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്
 rescuers team Munderi forest and tried to come back
വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ എഎഫ്പി
Updated on
1 min read

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുണ്ടേരി ഉള്‍വനത്തില്‍ തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്.

എമര്‍ജന്‍സി റസ്‌ക്യു ഫോഴ്സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി മുണ്ടേരിയില്‍ ജില്ലാ പൊലീസ് മേധാവി ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകള്‍ നടത്തി ശ്രമങ്ങള്‍ നടത്തുകയാണ്. സംഘത്തിലുണ്ടായിരുന്നവരുടെ വയര്‍ലെസ് സെറ്റ് വഴി നേരത്തെ ആശയ വിനിമയം നടത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 rescuers team Munderi forest and tried to come back
കരമനയാറ്റിൽ കുളിക്കാനിറങ്ങി: അച്ഛനും മകനും ഉൾപ്പെടെ നാലു പേര്‍ മുങ്ങിമരിച്ചു

മുണ്ടേരിയില്‍ നിന്ന് കിലോമീറ്റര്‍ അകലെയായാണ് ഇവര്‍ കുടുങ്ങിയത്. ഉള്‍വനമായതിനാല്‍ കാട്ടാനകളുടെ ഉള്‍പ്പെടെ സാന്നിധ്യം ഉള്ള മേഖലയാണിത്. ഈ ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദ്ദേഹവും കണ്ടെത്തിയിട്ടുണ്ട്.

കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെ എത്തിച്ച് നല്‍കാനും എയര്‍ ലിഫ്റ്റ് വഴി രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ മൂന്ന് രക്ഷാപ്രവര്‍ത്തകരെ എയര്‍ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.

ശക്തമായ വെള്ളമൊഴുക്ക് കാരണം സൂചിപ്പാറ വെള്ളച്ചാട്ടം മുറിച്ചു കടക്കാൻ ഇവർക്ക് സാധിച്ചില്ല. കൂടാതെ, കാലിന് പരിക്കേറ്റതിനാൽ മറ്റ് രണ്ടു പേർക്ക് പാറക്കെട്ടിലൂടെ നടന്നുവരാനും കഴിഞ്ഞിരുന്നില്ല. ഒരു രാത്രി മുഴുവൻ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com