നിയമം ലംഘിച്ച് കടത്തിവിട്ടു; താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു, ​ഗതാ​ഗത തടസ്സം

അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞ് അപകടം. പഴങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക്  വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. അപകടസമയം ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണസമിതി സംഘത്തിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ചരക്കുലോറികൾ ചുരത്തിലേക്ക് കയറ്റിവിടരുതെന്ന നിർദേശം നിലനിൽക്കേയാണ് ലോറി ചുരത്തിലേക്ക് പ്രവേശിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com