

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ അടിയന്തര യോഗം വിളിച്ചു. നാളെ ( സെപ്റ്റംബര്‍ 8 ) തിരുവനന്തപുരത്താണ് യോഗം. രാവിലെ 11 മണിക്ക് നിയമസഭാ സമുച്ചയത്തിലാണ് യോഗം നടക്കുക.
ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, എന്‍എച്ച്എഐ സംസ്ഥാന മേധാവി, നാറ്റ്പാക്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവരുടെ അടിയന്തര യോഗമാണ് മന്ത്രി വിളിച്ചുചേര്‍ത്തിട്ടുള്ളത്.
യോഗത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകളിലും ദേശീയപാതകളിലും ഉണ്ടായ അപകടങ്ങളുടെ കാരണങ്ങള്‍ വിശദമായി അവലോകനം ചെയ്യും. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍, ട്രാഫിക് നിയന്ത്രണം, റോഡ് അറ്റകുറ്റപ്പണികള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates