വോട്ടെടുപ്പ് ദിവസം ആത്മകഥയുടെ ഭാഗങ്ങള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഇപി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ചു. തന്നെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. താന്‍ എഴുതിയ കാര്യങ്ങളല്ല പുറത്തു വന്നത്. ഇത് പുറത്തു വന്നതില്‍ വസ്തുതാപരമായ അന്വേഷണം വേണം, എവിടെ നിന്ന്, എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചു എന്നതടക്കം അന്വേഷിക്കണമെന്നും ഇപി ജയരാജന് സെക്രട്ടേറിയറ്റില്‍ ആവശ്യപ്പെട്ടു..മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും..ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫും എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍..വയനാട് ദുരന്തസഹായത്തില്‍ കേന്ദ്രത്തിന്റെത് വിപരീത നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും ധനസഹായം നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് എംവി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് നല്കുന്ന രണ്ടാമത് രാംനാഥ് ഗോയങ്ക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. പ്രമുഖ എഴുത്തുകാരന് റസ്കിന് ബോണ്ടിനാണ് സമഗ്ര സംഭാവന പുരസ്കാരം. ഫിക്ഷന്‍ വിഭാഗത്തില്‍ ഐശ്വര്യ ഝായ്ക്കും നോണ്‍ഫിക്ഷനില്‍ നീരജ ചൗധരിക്കുമാണ് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates