നെയ്യഭിഷേകത്തിന് ക്യൂ ഒഴിവാക്കാന്‍ 500 രൂപ, അരിവഞ്ചിയിലും പണം ഇടുവിച്ചു, പണം വാങ്ങി ദര്‍ശനം തരപ്പെടുത്തി; ദിവസ വേതനക്കാര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

താല്‍ക്കാലിക ജീവനക്കാരെന്ന നിലയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് മുതലാക്കിയായിരുന്നു തട്ടിപ്പ്
SABARIMALA
SABARIMALA ഫയല്‍ ചിത്രം
Updated on
1 min read

പത്തനംതിട്ട:  ശബരിമലയിലെത്തുന്ന ഭക്തരെ കബളിപ്പിച്ച് അരക്കോടിയോളം രൂപ ദേവസ്വം ദിവസവേതനക്കാര്‍ തട്ടിയെടുത്തതായി സൂചന. താല്‍ക്കാലിക ജീവനക്കാരെന്ന നിലയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് മുതലാക്കിയായിരുന്നു തട്ടിപ്പ്. സംഘമായി എത്തുന്ന ഭക്തരെയാണ് ഇവര്‍ പ്രധാനമായും ചൂഷണം ചെയ്തത്. നെയ്യഭിഷേകത്തിന് ക്യൂ നില്‍ക്കാതെ എത്തിക്കാന്‍ ഒരാളില്‍ നിന്നും 500 രൂപ വരെ ഈടാക്കിയിരുന്നു.

SABARIMALA
കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

പണം വാങ്ങി ദര്‍ശനം തരപ്പെടുത്തിക്കൊടുത്തു. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കുന്ന വഞ്ചിയില്‍ നിര്‍ബന്ധിച്ച് പണം ഇടുവിച്ചു. ചരട് പൂജയുടെ പേരിലും പണം പിരിച്ചതായിട്ടാണ് സംശയിക്കുന്നത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് നടന്ന തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തു വന്നത്. 50 ഓളം പേര്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് വിവരം.

മഞ്ഞളും ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍ ചിലര്‍ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറെ വിവരം അറിയിച്ചത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

SABARIMALA
'സച്ചിദാനന്ദന്‍ ഇത്ര ശുദ്ധാത്മാവാണോ?; രണ്ടുമുന്നണികളും മാറി ഭരിച്ചാല്‍ പോരേ, പിന്നെ തെരഞ്ഞെടുപ്പ് തന്നെ വേണ്ടല്ലോ?'

2025 നവംബര്‍ 17 നും ഡിസംബര്‍ 31 നും ഇടയില്‍ 6000 രൂപ വരെയുള്ള തുകകളായി പല ദിവസങ്ങളില്‍ അയച്ചതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചുപേര്‍ മാത്രം തട്ടിയത് 3.73 ലക്ഷം രൂപയോളം വരും. സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മണി ഓര്‍ഡറായി 14.08 ലക്ഷം രൂപയാണ് പോയിട്ടുള്ളത്. ബാങ്കുകള്‍ വഴി അയച്ചവരുടെ കണക്കുകള്‍ കൂടി പുരത്തു വന്നാല്‍ തുക വളരെ ഉയര്‍ന്നേക്കും. 25,000 രൂപയ്ക്കു മേല്‍ അയച്ചവരുടെ വിവരങ്ങളാണ് ഹൈക്കോടതിക്ക് നല്‍കിയിട്ടുള്ളത്.

Summary

It is reported that Devaswom daily wage labourers have cheated devotees visiting Sabarimala and embezzled around half a crore rupees.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com