Sabarimala pilgrimage
Sabarimala

സ്ട്രെച്ചർ വേണ്ട, സന്നിധാനത്ത് മരണമുണ്ടായാൽ മൃതദേ​ഹം ആംബുലൻസിൽ താഴെ എത്തിക്കണം; ഹൈക്കോടതി

ഹൈക്കോടതി ദേവസ്വം ബഞ്ചാണ് ഉത്തരവിട്ടത്
Published on

പത്തനംതിട്ട: ശബരിമലയിൽ മരണങ്ങളുണ്ടായാൽ മൃതദേഹം താഴെയെത്തിക്കാൻ ആംബുലൻസുകൾ ഉപയോ​ഗിക്കണമെന്നു ഹൈക്കോടതി. മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ഇറക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണു ഉത്തരവ്. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

ശബരിമലയിൽ ഓരോ സീസണിലും മണ്ഡല, മകരവിളക്കു കാലത്ത് 150ഓളം പേർക്കെങ്കിലും ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നാണ് കണക്കാക്കുന്നത്. 40ഓളം പേർക്ക് ജീവൻ നഷ്ടപ്പെടാറുമുണ്ട്. എന്നാൽ മൃതദേഹങ്ങൾ സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ നിന്നു സ്ട്രെച്ചറിൽ ചുമന്നു താഴെ ഇറക്കുകയാണ് ചെയ്യുന്നത്. ഇനി മുതൽ അങ്ങനെ ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം.

 Sabarimala pilgrimage
ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

അസുഖബാധിതരായവരെ താഴെ ഇറക്കാൻ നേരത്തെ തന്നെ ആംബുലൻസിൽ സംവിധാനമുണ്ട്. ഈ സംവിധാനങ്ങൾ ഉപയോ​ഗിക്കണമെന്നും മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നു താഴെയിറക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ശബരിമലയിലേക്ക് തീർഥാടകർ മുകളിലേക്ക് കയറുമ്പോൾ അതിനു തൊട്ടടുത്തു കൂടി മൃതദേഹങ്ങൾ താഴെയിറക്കുന്നത് തീർഥാടകർക്കു ബു​ദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

 Sabarimala pilgrimage
യുവതിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍; നിര്‍ണായക നീക്കം
Summary

The High Court has said that ambulances should be used to transport bodies in case of deaths at sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com