ശബരിമല സ്വര്‍ണക്കൊള്ള: രാഷ്ട്രപതിയെ കണ്ട് ആശങ്കയറിയിച്ച് ബിജെപി

കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രപതിക്ക് അനന്തപദ്മനാഭസ്വാമി മാതൃകയും ബിജെപി സംഘം സമ്മാനിച്ചു.
Sabarimala gold loot: BJP meets President, expresses concern
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് ആശങ്കയറിയിച്ച് ബിജെപി സംഘംfacebook
Updated on
1 min read

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് ആശങ്കയറിയിച്ച് ബിജെപി സംഘം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജ് ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടത്.

Sabarimala gold loot: BJP meets President, expresses concern
കുട്ടിക്കാനത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രപതിക്ക് അനന്തപദ്മനാഭസ്വാമി മാതൃകയും ബിജെപി സംഘം സമ്മാനിച്ചു.

Sabarimala gold loot: BJP meets President, expresses concern
കനത്തമഴ: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശബരിമല ദര്‍ശനം ഉള്‍പ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. നാളെയാണ് ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം.

Summary

Sabarimala gold loot: BJP meets President, expresses concern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com