

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയേക്കും. വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രതിപക്ഷം ഇന്നും സഭാ നടപടികളോട് സഹകരിക്കാന്‍ സാധ്യതയില്ല.
എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് ഹൈക്കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അത് പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആയുധമാക്കും. രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം തുടരുകയാണ്.
അതേസമയം, ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് സഭയില്‍ പൂര്‍ത്തിയാകും. എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിഷയത്തില്‍ ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് സഭയില്‍ പ്രസ്താവന നടത്തും. തുടര്‍ന്ന് സഭ പിരിയും. പിന്നീട് 23 നാണ് വീണ്ടും സമ്മേളിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates