Mani
Mani

ശബരിമല സ്വര്‍ണക്കൊള്ള: മണി ഇന്ന് വീണ്ടും എസ്‌ഐടിക്ക് മുന്നില്‍; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമർപ്പിക്കും

മണിയുടെ സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്
Published on

കൊച്ചി: ശബരിമല  സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പുതിയ കണ്ടെത്തലുകളും അറസ്റ്റ് അടക്കമുള്ള നടപടികളും കോടതിയെ അറിയിക്കും. ഇന്നലെ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിനെയും എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയുടെ ഉന്നത തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, എസ്‌ഐടിയുടെ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Mani
കൊച്ചി ബ്രോഡ് വേയിൽ വൻ തീപിടിത്തം; 12 ഓളം കടകൾ കത്തിനശിച്ചു

അതിനിടെ, വിദേശവ്യവസായിയുടെ മൊഴിയുടെ അടിസ്ഥാന്തതില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാന്‍ മണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം മണിയുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും അടക്കം എസ്‌ഐടി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും, സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നുമായിരുന്നു മണി പറഞ്ഞത്.

Mani
വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

മണിയുടെ ഫോണിലെ സിമ്മിന്റെ യഥാര്‍ത്ഥ ഉടമയെന്ന് പറയപ്പെടുന്ന, മണിയുടെ സുഹൃത്തായ ബാലമുരുകനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിലെ ഉരുപ്പടികള്‍ മണി ഉള്‍പ്പെടുന്ന സംഘം കടത്തിയിട്ടുണ്ടോ എന്നതില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ വിറ്റുവെന്നും, ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നുമാണ് രമേശ് ചെന്നിത്തലയുടെ സുഹൃത്തായ വിദേശവ്യവസായി എസ്‌ഐടിക്ക് മൊഴി നല്‍കിയിട്ടുള്ളത്.

Summary

The Special Investigation Team (SIT) will submit the progress report on the investigation into the Sabarimala gold robbery case to the High Court today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com