ശബരിമല നട നാളെ തുറക്കും; ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന

വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും
sabarimala
sabarimala
Updated on
1 min read

പത്തനംതിട്ട: ചിങ്ങമാസ പൂജയ്ക്കായി  ശബരിമല ക്ഷേത്രനട നാളെ വൈകീട്ട് തുറക്കും. വൈകീട്ട് അഞ്ചിന് മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് തിരിതെളിയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും.

sabarimala
'ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം'; വി എസിനെ ഓര്‍മ്മിച്ച് അരുണ്‍കുമാര്‍

ചിങ്ങപ്പുലരിയായ ഞായറാഴ്ച മുതൽ ഈ മാസം 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 17ന് ചിങ്ങപ്പുലരിയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചന നടക്കും.

sabarimala
വീണ്ടും ന്യൂനമർദ്ദം, ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

ഈ മാസം 21ന് രാത്രി 10ന് നട അടയ്ക്കും. ഓണം പൂജകൾക്കായി സെപ്റ്റംബർ മൂന്നിന് വൈകിട്ട് 5ന് തുറക്കും. സെപ്റ്റംബർ 4 മുതൽ 7 വരെയും അയ്യപ്പ സന്നിധിയിൽ ഓണ സദ്യകൾ ഉണ്ടാകും. സെപ്റ്റംബർ ഏഴിന് ശബരിമല നട അടയ്ക്കും.

Summary

Sabarimala temple will open tomorrow for Chingamasa Puja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com