തൃശൂര്‍ : സാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് കെ സച്ചിദാനന്ദൻ. ഈ മാസം 31 വരെ കാലാവധി ഉണ്ടായിരിക്കേ അക്കാദമിയില്‍ നേരിട്ടെത്തി രാജി സമര്‍പ്പിക്കുകയായിരുന്നു.
'ഭരണത്തുടര്‍ച്ചയെക്കുറിച്ച് ഒന്നും പറയാനില്ല. പത്തു വര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസും ഇതുപോലെ പോകേണ്ടിവരുമെന്നും' സച്ചിദാനന്ദന്‍ പറഞ്ഞു. അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവിലും രാജി സമര്‍പ്പിച്ചിട്ടുണ്ട്.
'തെരഞ്ഞെടുപ്പില്‍ രണ്ടു വലതുപക്ഷ കക്ഷികള്‍ തമ്മിലായിരുന്നു മത്സരമെന്ന് എല്ലാ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞതായി' സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 'പാര്‍ട്ടികള്‍ നടത്തുന്ന ആശയപരവും വര്‍ഗപരവുമായ അഴിച്ചുപണിയെ ആശ്രയിച്ചിരിക്കും തിരിച്ചുവരവ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 മാര്‍ച്ചിലാണ് അക്കാദമി അധ്യക്ഷനായി സച്ചിദാനന്ദന്‍ ചുമതലയേറ്റത്.
സാഹിത്യ അക്കാദമിക്കു പുറമേ, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവിടങ്ങളിലെ തലപ്പത്തുനിന്നും ഭാരവാഹികള്‍ സ്ഥാനമൊഴിയുന്നുണ്ട്. സംഗീതനാടക അക്കാദമി സെക്രട്ടറിയായ കരിവെള്ളൂര്‍ മുരളി മെയ് 15 ന് സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിക്കുകയും രാജിക്കത്ത് കൈമാറുകയും ചെയ്തിരുന്നു. ലളിതകലാ അക്കാദമി സെക്രട്ടറി മുമ്പുതന്നെ രാജിസമര്‍പ്പിച്ചിരുന്നു.
അക്കാദമികളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിനിലനില്‍ക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ശമ്പളമുള്‍പ്പെടെയുള്ള ചിലവുകള്‍ക്കുള്ള ഫണ്ടും നിലച്ചതായി വിമര്‍ശനമുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര പുസ്തകോത്സവമടക്കം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates