സുരക്ഷയാണ് പ്രധാനം, ജീവനുണ്ടെങ്കിലല്ലേ വെള്ളത്തിനും വൈദ്യുതിക്കും പ്രസക്തി; കെഎസ്ഇബി എഞ്ചിനീയറുടെ വൈറല്‍ വിഡിയോ

സുരക്ഷാ കാരണങ്ങളാല്‍ ഓഫ് ചെയ്ത് വെച്ച നിലവിലെ ട്രാന്‍സ്‌ഫോമറിന്റെ അവസ്ഥ കാണിക്കാന്‍ വള്ളം തുഴഞ്ഞെത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ വിഡിയോ ആണ് വൈറലായിരിക്കുന്നത്.
Safety is paramount; water and electricity only matter if there is life." - KSEB engineer's viral video
Safety is paramount; water and electricity only matter if there is life." - KSEB engineer's viral videoscreen grab
Updated on
1 min read

പത്തനംതിട്ട: മഴ കനത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പല മേഖലകളും വെള്ളപ്പൊക്കത്തെത്തുടര്‍ന്നുള്ള ദുരിതത്തിലാണ്. വൈദ്യുതിയില്ലാതെ ഇരുട്ടിലാണ് പലഭാഗങ്ങളും. അസ്വസ്ഥരായ ഉപഭോക്താക്കളോട് മറുപടി പറഞ്ഞ് മടുത്ത കെഎസ്ഇബി ഉദ്യോഗസ്ഥന്‍ തങ്ങളുടെ നിസഹായവസ്ഥയും സ്ഥിതിഗതികളുടെ ഗൌരവവും വ്യക്തമാക്കി പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ ഓഫ് ചെയ്ത് വെച്ച നിലവിലെ ട്രാന്‍സ്‌ഫോമറിന്റെ അവസ്ഥ കാണിക്കാന്‍ വള്ളം തുഴഞ്ഞെത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് വിഡിയോ. കെഎസ്ഇബി തിരുവല്ല ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീ. രാജേഷ് കുമാര്‍ പിള്ളയാണ് ഈ വീഡിയോയിലെ താരം.

തിങ്കഴാഴ്ച വൈകിട്ടാണ് വിഡിയോ എടുത്തിരിക്കുന്നത്. നാട്ടുകാര്‍ വെള്ളമില്ല, മൊബൈലില്‍ കറന്റില്ല എന്നിങ്ങനെ വിളിയോട് വിളിയാണ്. ജീവനക്കാര്‍ക്കാണെങ്കില്‍ ഇവിടേയ്ക്ക് വരാനും ഭയമാണ്. മണിമലയാറാണ്. ട്രാന്‍സ്‌ഫോമറിന്റെ അടുത്തേയ്ക്ക് നേരിട്ട് പോവുകയാണെന്ന് പറഞ്ഞാണ് വള്ളം തുഴഞ്ഞുകൊണ്ട് എഞ്ചിനീയര്‍ പറയുന്നത്. ആളുകള്‍ പറയുന്നത് ന്യായമാണ്. മൂന്ന് ദിവസമായി കറന്റില്ല. ട്രാന്‍സ്‌ഫോമര്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ് ആളുകളോട് മറുപടി പറയുന്നത്. ആളുകള്‍ മനസിലാക്കണം ഇതാണ് അവസ്ഥ. ഇത് ചാര്‍ജ് ചെയ്യാന്‍ പറ്റില്ല. എല്ലാവരും മനസിലാക്കണം എന്നും ഈ വിഡിയോയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജീവനാണ് പ്രധാനം. ജീവനുണ്ടെങ്കിലല്ലേ വെള്ളത്തിനും വൈദ്യുതിക്കും പ്രസക്തിയുള്ളൂ എന്നും അദ്ദേഹം വിഡിയോയില്‍ പറയുന്നു. കെഎസ്ഇബി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Safety is paramount; water and electricity only matter if there is life." - KSEB engineer's viral video
11 ദിവസം അയ്യനെ കാണാം, ശബരിമല ചിങ്ങ മാസ ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു
Safety is paramount; water and electricity only matter if there is life." - KSEB engineer's viral video
സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ
Summary

Safety is paramount; water and electricity only matter if there is life." - KSEB engineer's viral video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com