സനുമോഹന്‍ കേരളത്തിലേക്ക് കടന്നു ?; വ്യാപക തിരച്ചില്‍ ; നിഗൂഢതയുടെ ചുരുളഴിക്കുമെന്ന് കമ്മീഷണര്‍

സംഭവത്തിനു പിന്നിലെ വസ്തുതകള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്
വൈഗ, സനു മോഹന്‍ / ടെലിവിഷന്‍ ചിത്രം
വൈഗ, സനു മോഹന്‍ / ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊച്ചി : മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 11 കാരി വൈഗയുടെ പിതാവ് സനു മോഹന്‍ കേരളത്തിലേക്ക് കടന്നു എന്ന് പൊലീസ് സംശയിക്കുന്നു. വൈഗയുടെ മരണശേഷം സനു മോഹന്‍ തമിഴ്‌നാട്ടിലേക്ക് കടന്നു എന്ന സൂചനയെത്തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടില്‍ തമ്പടിച്ച് തിരച്ചില്‍ തുടരുകയാണ്. അതിനിടെയാണ് തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിലെ ഏതാനും കേന്ദ്രങ്ങളില്‍ പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. 

തമിഴ്‌നാട്ടില്‍ നിന്നും സനുമോഹന്‍ കേരളത്തിലേക്ക് മടങ്ങിയിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക തിരച്ചില്‍. സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സനു കേരളത്തില്‍ തങ്ങാന്‍ സാധ്യതയുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. ഏതാനും സുഹൃത്തുക്കളുടെ ഫോണ്‍കോളുകള്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. 

ഇതില്‍ ഒരാളെ ചോദ്യം ചെയ്തതോടെയാണ്, സനു കേരളത്തിലേക്ക് മടങ്ങിയെത്തിയെന്ന സംശയം ജനിച്ചത്. തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ സമയം തിരച്ചില്‍ തുടരാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അന്വേഷണസംഘം വിപുലീകരിച്ചു. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം അന്വേഷണപുരോഗതി വിലയിരുത്തി. 

കേസ് അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. നിഗൂഢത നിറഞ്ഞ സംഭവമാണത്. വെല്ലുവിളി ഏറ്റെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് തെളിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. സംഭവത്തിനു പിന്നിലെ വസ്തുതകള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട രേഖകളും ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 22നാണ് മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ 13കാരിയായ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേ ദിവസം രാത്രി പിതാവ് സനു മോഹനൊപ്പം ആലപ്പുഴയിലെ ബന്ധു വീട്ടില്‍നിന്നു കാക്കനാട്ടെ കങ്ങരപ്പടിയിലുള്ള  ഫ്‌ലാറ്റിലെത്തി. അവിടെനിന്നു പുറത്തു പോകുകയും ഇരുവരെയും കാണാതാകുകയുമായിരുന്നു. സനുമോഹന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com