ദുരിതമൊഴിയാതെ അപ്പര്‍ കുട്ടനാട്, തിരുവല്ല മേഖലകള്‍, വെള്ളക്കെട്ട് അതിരൂക്ഷം; രണ്ടു മരണം

ചാത്തങ്കരി ഉള്‍പ്പെടെ അപ്പര്‍ കുട്ടനാട് മേഖലയിലെ ക്യാമ്പുകളില്‍ വെള്ളം കയറുന്നുവെന്ന് തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമ്മന്‍ പറഞ്ഞു
Floods
വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു എക്സ്പ്രസ് ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മഴക്കെടുതി അതിരൂക്ഷമാണ്. പത്തനംതിട്ടയിലെ ആറന്മുള, റാന്നി, തിരുവല്ല, അടുമ്പട തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അപ്പര്‍ കുട്ടനാട് പ്രദേശത്തും എംസി റോഡിലും വെള്ളക്കെട്ട് തുടരുകയാണ്. പത്തനംതിട്ടയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്.

Floods
കനത്ത മഴ: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചു

വെള്ളക്കെട്ട് ഉണ്ടായ എം സി റോഡില്‍ തിരുവല്ല തിരുമൂലപുരത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. കടപ്ര, എടത്വ, വീയപുരം പ്രദേശങ്ങളിലും ചെങ്ങന്നൂര്‍ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. തിരുവല്ലയില്‍ മാത്രം ദുരിതാശ്വാസ ക്യാമ്പുകളില്‍ ആറായിരത്തിലേറെ പേരാണ് ഉള്ളത്. സിഎംഎസ് ഹൈസ്‌കൂള്‍ അടക്കമുള്ള ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്.

തിരുവല്ലയില്‍ ക്യാമ്പുകളുടെ എണ്ണം 150 കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചാത്തങ്കരി ഉള്‍പ്പെടെ അപ്പര്‍ കുട്ടനാട് മേഖലയിലെ ക്യാമ്പുകളില്‍ വെള്ളം കയറുന്നുവെന്ന് തിരുവല്ല എംഎല്‍എ വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കാന്‍ പ്രയാസമുണ്ടെന്നും എംഎല്‍എ പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തി പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ചാത്തങ്കരി അടക്കമുള്ള പ്രദേശങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്.

അതിനിടെ വെള്ളക്കെട്ടില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് വെള്ളക്കെട്ടില്‍ വീണ് പാണ്ടനാട് സ്വദേശി ശിവദാസനാണ് മരിച്ചത്. മിത്രമഠം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം മണര്‍കാട് വെള്ളക്കെട്ടില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പറമ്പുകര സ്വദേശി ശരണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍പ്പെട്ട വാട്ടര്‍ടാങ്ക് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശരണ്‍ അപകടത്തില്‍പ്പെട്ടത്. സീതത്തോട്ടില്‍ മണ്ണിടിച്ചിലില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്നു. സീതത്തോട് സ്വദേശി സദാനന്ദന്റെ വീടാണ് തകര്‍ന്നത്.

Floods
ശബരിമലയിലെ മില്‍മ നെയ്യ് ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
Floods
ഡിപിആർ എവിടെ?; വിഡി സതീശൻറെ സ്വപ്ന പദ്ധതിക്ക് ഉറപ്പു നൽകാനാകില്ലെന്ന് കേന്ദ്രം
Floods
18 വര്‍ഷത്തെ കാത്തിരിപ്പ് വിഫലം, കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രം; സില്‍വര്‍ ലൈനും ശ്രീധരന്റെ ഹൈ സ്പീഡ് റെയിലും നടപ്പാക്കില്ല
Summary

Severe waterlogging in Upper Kuttanad and Thiruvalla regions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com