

കൊച്ചി: എറണാകുളം കാലടിയിൽ പെൺവാണിഭ സംഘം പിടിയിൽ. ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. മറ്റൂർ ജങ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാന്റ് റസിഡൻസിയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.
ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂർ അകവൂർ മഠത്തിൽ ജഗൻ (24), നടത്തിപ്പുകാരായ മൂക്കന്നൂർ കോട്ടയ്ക്കൽ എബിൻ (33), വേങ്ങൂർ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയിൽ നോയൽ (21), പയ്യന്നൂർ തായിനേരി ഗോകുലത്തിൽ ധനേഷ് (29), രായമംഗലം പറമ്പത്താൻ സുധീഷ് (36) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവിടെ പെൺവാണിഭം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ലോഡ്ജ് നിരീക്ഷണത്തിലായിരുന്നു. 12,000 രൂപയാണ് സംഘം ഇടപാടുകാരിൽ നിന്നു വാങ്ങിയിരുന്നത്. സുധീഷും ധനേഷും ലോഡ്ജ് നടത്തിപ്പുകാർ കൂടിയാണ്. സംഭവം പ്രത്യേക ടീം അന്വേഷിക്കുമെന്ന് എസ്പി കെ കാർത്തിക്ക് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates