ഷുഹൈബ് വധക്കേസ് വിചാരണ മാറ്റില്ല: പ്രതികളുടെ ഹർജി തള്ളി ഹൈക്കോടതി; സാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗത്തിന് പൂർണ്ണ അവസരം നൽകണമെന്ന് നിർദ്ദേശം

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല
Shuhaib Murder Case Trial
Shuhaib Murder Case Trial
Updated on: 
1 min read

കൊച്ചി: ഷുഹൈബ് വധക്കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്ന ന്യായമായ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. നിലവിലെ കോടതിയിൽ തന്നെ വിചാരണ തുടരാൻ നിർദ്ദേശിച്ച ഹൈക്കോടതി, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാൻ പ്രതിഭാഗത്തിന് പൂർണ്ണ സ്വാതന്ത്ര്യവും ന്യായമായ അവസരവും ഉറപ്പാക്കണമെന്നും വ്യക്തമാക്കി.

Shuhaib Murder Case Trial
കയ്യാങ്കളിയില്‍ 'കൈ'വിട്ട് ചിറയിന്‍കീഴ്; രണ്ട് വാര്‍ഡുകളും യുഡിഎഫിന് നഷ്ടമായി

വിചാരണയിൽ ഇരുവിഭാഗത്തിനും പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തം ഉറപ്പാക്കാൻ സെഷൻസ് ജഡ്ജി ശ്രദ്ധിക്കണമെന്ന് കോടതി വിധിന്യായത്തിൽ ഓർമ്മിപ്പിച്ചു. ആവശ്യമെങ്കിൽ കോടതിക്ക് സ്വമേധയാ തെളിവെടുപ്പ് പുനരാരംഭിക്കാമെന്നും സാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗം അഭിഭാഷകർക്ക് അനുമതി നൽകണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ പ്രതിഭാഗം അഭിഭാഷകർ കോടതിയോട് പൂർണ്ണമായി സഹകരിക്കണമെന്നും അനാവശ്യ തടസ്സവാദങ്ങളോ വിചാരണ നീട്ടിവെക്കലോ ഒഴിവാക്കണമെന്നും കോടതി മുന്നറിയിപ്പ് നൽകി. 2018-ൽ നടന്ന സംഭവമായതിനാലും കേസിൽ ഒട്ടേറെ സാക്ഷികളുള്ളതിനാലും വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

Shuhaib Murder Case Trial
പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി: നടപടി ഭരണഘടനാ വിരുദ്ധം

ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സാങ്കേതിക കാരണത്താൽ ആദ്യ അപേക്ഷ തള്ളുകയും പിന്നീട് സത്യവാങ്മൂലത്തോടെ നൽകിയ രണ്ടാമത്തെ അപേക്ഷ കേസിന്റെ വസ്തുതകൾ പരിഗണിച്ച് കഴിഞ്ഞ ജൂൺ ആറിന് സെഷൻസ് കോടതി തള്ളുകയുമായിരുന്നു. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്. ഈ ഉത്തരവിലെ പരാമർശങ്ങളൊന്നും വിചാരണയെ ബാധിക്കരുതെന്നും കേസിൽ സ്വതന്ത്രമായി തീർപ്പ് കൽപ്പിക്കണമെന്നും കോടതി സെഷൻസ് ജഡ്ജിക്ക് നിർദ്ദേശം നൽകി.

Shuhaib Murder Case Trial
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്

2018 ഫെബ്രുവരി 12-നാണ് കണ്ണൂർ മട്ടന്നൂരിൽ വെച്ച് യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ ഒരു സംഘം സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ശരീരത്തിൽ ആഴത്തിലുള്ള 29 വെട്ടുകളേറ്റ ഷുഹൈബ് രക്തംവാർന്നാണ് മരിച്ചത്. കൊലപാതകം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും വിചാരണ അനന്തമായി നീണ്ടുപോകുന്നതിനിടെയാണ് വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ അപേക്ഷ ഹൈക്കോടതി തള്ളിയത്. വിചാരണ ഉടൻ പൂർത്തിയാക്കണമെന്ന കോടതി ഉത്തരവ് കേസിൽ നിർണ്ണായക വഴിത്തിരിവാണ്.

Shuhaib Murder Case Trial
രണ്ട് പോക്സോ കേസ് അതിജീവിതകളെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി: ഊർജ്ജിത തിരച്ചിൽ
Summary

The Kerala High Court on Tuesday dismissed a transfer petition moved by the accused in the sensational Shuhaib murder case seeking to shift the trial from the Additional Sessions Judge-III Court, Thalassery, to another competent jurisdiction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com