സിദ്ധാര്‍ത്ഥന്റെ മരണം: വിസിക്ക് വീഴ്ച പറ്റി, സമയബന്ധിതമായി നടപടിയെടുത്തില്ല; അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടാന്‍ വിസിക്ക് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു
Siddharth's death:  probe commission submits report
സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറിടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ്‌ന്റെ മരണത്തില്‍ സര്‍വകലാശാല വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍. വിസി എംആര്‍ ശശീന്ദ്രനാഥിന് വീഴ്ച പറ്റി. സമയബന്ധിതമായി വിസി നടപടിയെടുത്തില്ലെന്നും ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ച ജസ്റ്റിസ് എ ഹരിപ്രസാദ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് കൈമാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഹരിപ്രസാദ് രാജ്ഭവനിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. പ്രശ്‌നം ഉണ്ടാകുന്ന സാഹചര്യം കൈകാര്യം ചെയ്യുന്നതിലും, സിദ്ധാര്‍ത്ഥന്റെ മരണശേഷം സ്വീകരിക്കേണ്ട നടപടികളിലും വിസിയായിരുന്ന ശശീന്ദ്രനാഥിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. സിദ്ധാര്‍ത്ഥന്റെ മരണം നടക്കുന്ന ദിവസം വൈസ് ചാന്‍സലര്‍ കാമ്പസിലുണ്ടായിരുന്നു. എന്നിട്ടും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടാന്‍ വിസിക്ക് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Siddharth's death:  probe commission submits report
തിരുവനന്തപുരത്ത് പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; കടയുടമക്ക് ഗുരുതരപരിക്ക്

സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ വിസി ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ വിസി ശശീന്ദ്രനാഥിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷനോട് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. മര്‍ദ്ദന വിവരം വിസിയും ഡീനും അടക്കം അറിഞ്ഞിരുന്നുവെന്ന് മരിച്ച സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. ഇവർ ഒന്നെത്തി നോക്കിയിരുന്നെങ്കിൽ ക്രൂരമായ ഈ കൊലപാതകം ഉണ്ടാകുമായിരുന്നില്ലെന്നും ജയപ്രകാശ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Wayanad Township
Murali Kunnumpurath
Former DGP and BJP leader TP Senkumar criticizes  BJP leadership
Rahul Mamkootathil challenges PM Modi's remarks on women's safety
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com