സിദ്ധാര്‍ഥന്റെ മരണം: കെഎസ്‌യു അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങി

കെഎസ്‌യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജ് കവാടത്തിന് മുന്നിലാണ് അനിശ്ചിതകാല റിലേ നിരാഹാരസമരം
കെഎസ്‌യു പതാക
കെഎസ്‌യു പതാക ഫെയ്‌സ്ബുക്ക്
Updated on: 
1 min read

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കെഎസ്‌യു അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങി. കെഎസ്‌യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജ് കവാടത്തിന് മുന്നിലാണ് അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങിയത്.

സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളിലൊരാളെ പൊലീസ് പിടികൂടിയിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും പാലക്കാട് സ്വദേശിയുമായ അഖിലിനെയാണ് പാലക്കാട് നിന്ന് അറസ്റ്റിലായത്. ഇതോടെ, കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

എന്നാല്‍, പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, യൂണിയന്‍ പ്രസിഡന്റ് അരുണ്‍ എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെഎസ്‌യു പതാക
ആരോഗ്യനില മോശമായി; ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി

സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കം 18 പേര്‍ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. ഇതില്‍ 11 പേര്‍ ഒളിവിലാണ്. റാഗിങ്, ഗൂഢാലോചന, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com