ചെറു പട്ടണങ്ങളെ അങ്ങനെ ചെറുതാക്കാന്‍ വരട്ടെ!, കാലത്തിന് അനുസരിച്ച് ഓടി മീനച്ചിലും ഇരിഞ്ഞാലക്കുടയും മഞ്ചേരിയും, പ്രൊഫഷണലുകളുടെ എണ്ണത്തില്‍ വര്‍ധന

തൊഴില്‍ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണലുകളുടെ കേന്ദ്രങ്ങളായി കേരളത്തിലെ ചെറുപട്ടങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്ന് തൊഴില്‍ അധിഷ്ഠിത സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ പഠനറിപ്പോര്‍ട്ട്
Small towns record huge jump in IT
Small towns record huge jump in ITAi image
Updated on
2 min read

തിരുവനന്തപുരം: തൊഴില്‍ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണലുകളുടെ കേന്ദ്രങ്ങളായി കേരളത്തിലെ ചെറുപട്ടങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്ന് തൊഴില്‍ അധിഷ്ഠിത സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ പഠനറിപ്പോര്‍ട്ട്. കേരളത്തിലെ തൊഴില്‍ വിപണിയിലെ ഒരു വഴിത്തിരിവായാണ് ഇതിനെ പഠനറിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

മീനച്ചില്‍, ഇരിഞ്ഞാലക്കുട, മഞ്ചേരി, ഈരാറ്റുപേട്ട തുടങ്ങിയ മേഖലകളില്‍ ധനകാര്യ, എന്‍ജിനീയറിങ് മേഖലകളിലെ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന ഇതിന്റെ തെളിവാണ്. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിന് (കെ-ഡിസ്‌ക്) വേണ്ടിയാണ് ലിങ്ക്ഡ്ഇന്‍ പഠനം നടത്തിയത്. 2024 ജൂണ്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള 12 മാസ കാലയളവിലെ പ്രൊഫഷണലുകളുടെ വളര്‍ച്ചയാണ് പഠനം വിലയിരുത്തിയത്. പ്രൊഫഷണലുകളുടെ നഗര ഇതര വളര്‍ച്ച സംസ്ഥാനത്തുടനീളമുള്ള വികേന്ദ്രീകൃത വികസനത്തിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട് വിശകലനം ചെയ്ത വ്യവസായ വിദഗ്ധര്‍ പറയുന്നു.

മഞ്ചേശ്വരം (6 ശതമാനം), മണ്ണാര്‍ക്കാട് (6 ശതമാനം), പാല (5 ശതമാനം) തുടങ്ങിയ മേഖലകളിലാണ് സെയില്‍സ് പ്രൊഫഷണലുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ചയുണ്ടായതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളില്‍ നിന്നും ടെക്കികള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ഏറ്റവും വേഗമേറിയ വളര്‍ച്ച മീനച്ചിലിലാണ് (32 ശതമാനം). ഇരിഞ്ഞാലക്കുട (27 ശതമാനം), മഞ്ചേരി (27 ശതമാനം) എന്നിവയാണ് തൊട്ടുപിന്നില്‍.

ധനകാര്യ പ്രൊഫഷണലുകളില്‍ ഈരാറ്റുപേട്ടയിലാണ് ഏറ്റവും വളര്‍ച്ച. 50 ശതമാനം. പീരുമേട് (12 ശതമാനം), പാല (8 ശതമാനം) എന്നിവയാണ് വളര്‍ച്ച രേഖപ്പെടുത്തിയ മറ്റു പ്രദേശങ്ങള്‍. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നി നാല് നഗരങ്ങളില്‍ നിന്നാണ് ഏകദേശം 40 ശതമാനം പ്രതിഭകളും. എന്‍ജിനിയര്‍, അക്കൗണ്ടന്റ്, മാനേജീരിയല്‍ റോള്‍ എന്നിവയാണ് പ്രധാനമായി കൈകാര്യം ചെയ്യുന്നത്.

കേരളത്തില്‍ ഉയര്‍ന്ന ഇന്റര്‍നെറ്റ് വ്യാപനവും നൈപുണ്യ വികസനത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ച അവബോധവും വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് കെ-ഡിസ്‌ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി എം റിയാസ് അഭിപ്രായപ്പെട്ടു. ഇവിടെ വലിയ കമ്പനികളൊന്നുമില്ലെങ്കിലും ആളുകള്‍ വിദൂര, വര്‍ക്ക് ഫ്രം ഹോം മോഡുകളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള പ്രൊഫഷണലുകളുടെ വളര്‍ച്ച കേരളത്തിലുടനീളം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Small towns record huge jump in IT
യൂറോപ്യൻ രാജ്യങ്ങളേക്കാൾ സ്വർണം കേരളത്തിൽ! ധനകാര്യ സ്ഥാപനങ്ങളിൽ '4.6 ലക്ഷം കോടി രൂപ'യുടെ ശേഖരം

കൊട്ടാരക്കരയിലെ സോഹോ പോലുള്ള സ്ഥാപനങ്ങള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണെന്നും റിയാസ് പറഞ്ഞു. സംസ്ഥാനത്ത് തൊഴില്‍രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പരാമര്‍ശിച്ചു.

സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍

മുന്‍നിര ജില്ലകള്‍: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്

അതിവേഗം വളരുന്ന പ്രദേശങ്ങള്‍: മീനച്ചില്‍ (32%), ഇരിഞ്ഞാലക്കുട (27%), മഞ്ചേരി (27%)

ധനകാര്യ പ്രൊഫഷണലുകള്‍

മുന്‍നിര ജില്ലകള്‍: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം

അതിവേഗം വളരുന്ന പ്രദേശങ്ങള്‍: ഈരാറ്റുപേട്ട (50%), പീരുമേട് (12%), പാലാ (8%)

സെയില്‍സ് പ്രൊഫഷണലുകള്‍

മികച്ച ജില്ലകള്‍: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം

അതിവേഗം വളരുന്ന പ്രദേശങ്ങള്‍: മഞ്ചേശ്വരം (6%), മണ്ണാര്‍ക്കാട് (6%), പാലാ (5%)

Small towns record huge jump in IT
'തൃശൂരിലേക്കല്ല, കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണം, 2019ല്‍ പറഞ്ഞതും അതുതന്നെ'
Summary

Small towns record huge jump in IT, finance talent, says LinkedIn study

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com