കല്‍പ്പറ്റ: വയനാട്ടിലെ അംഗനവാടി കുട്ടികള്‍ക്കൊപ്പം ആടിപ്പാടി കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി. പൊന്നാടയിലെ അംഗനവാടിയിലെ കുട്ടികള്‍ക്കൊപ്പമാണ് മന്ത്രി ഏറെ നേരം ചിലവിട്ടത്. കുട്ടികള്‍ മന്ത്രിക്ക് മുന്‍പാകെ പാട്ടുകള്‍ പാടുകയും കഥകള്‍ പറയുകയും ചെയ്തു. കേന്ദ്രസഹമന്ത്രി വി മുരളീധരനാണ് ഇതിന്റെ വീഡീയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.
കല്‍പ്പറ്റ നഗരസഭയിലെ മരവയല്‍ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനി, , കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വരദൂര്‍ സ്മാര്‍ട്ട് അംഗന്‍വാടി എന്നിവയും മന്ത്രി സന്ദര്‍ശിച്ചു
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സ്മൃതി ഇറാനി വയനാട്ടിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ സ്മൃതിയുടെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യവും കൈവന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ സ്മൃതി ഇറാനിയോടാണ് രാഹുല്‍ പരാജയപ്പെട്ടത്. 10 മണിക്ക് കളക്ടറേറ്റില്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് ഓഷിന്‍ ഹോട്ടലില്‍ നടന്ന ലീഡേഴ്സ് മീറ്റിലും സംബന്ധിച്ചു. വൈകിട്ട് 4 മണിക്ക് മാധ്യമങ്ങളെ കാണും. ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates