വെട്ടേറ്റ അമ്മ/ ടെലിവിഷന്‍ ചിത്രം
വെട്ടേറ്റ അമ്മ/ ടെലിവിഷന്‍ ചിത്രം

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; കണ്ണൂരില്‍ മകന്‍ അമ്മയുടെ കൈകള്‍ വെട്ടി

പൊലീസ് എത്തിയാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ടുകൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Published on

കണ്ണൂര്‍: ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയുടെ കൈകള്‍ വെട്ടി. കണ്ണൂര്‍ വടക്കെ പൊയിലുരില്‍ നിഖില്‍ ആണ് അമ്മ ജാനുവിനെ വെട്ടിയത്.  പൊലീസ് എത്തിയാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം

വീട്ടില്‍ നിന്ന് ഇതേ ആവശ്യത്തെ ചൊല്ലി അമ്മയും മകനും തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്നലെ രാത്രിയിലും നിഖില്‍ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ ജാനു തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും വഴക്കിടുകയും പിന്നാലെ നിഖില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

പൊലീസ് എത്തിയാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ടുകൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നല്‍കാത്തതിനാല്‍ നിഖിലിനെതിരെ പൊലീസ് കേസ്  എടുത്തിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com