സംസ്ഥാനത്ത് കാലവര്‍ഷം എത്തി, അറബിക്കടലില്‍ ചക്രവാതച്ചുഴി; അതിശക്തമഴ മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

നാല് മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണിനാണ് (ജൂണ്‍-സെപ്റ്റംബര്‍) തുടക്കമായത്
Kerala Rain
Kerala Rain
Edited By:
Updated on
2 min read

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് കേരളത്തില്‍ തുടക്കമായി. മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷമെത്തിയത്. സാധാരണയായി ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം സംസ്ഥാനത്തെത്തുക. നാല് മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണിനാണ് (ജൂണ്‍-സെപ്റ്റംബര്‍) തുടക്കമായത്.

Kerala Rain
ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

'തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ഭാഗങ്ങള്‍, പടിഞ്ഞാറന്‍-മധ്യ, കിഴക്കന്‍-മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങള്‍, ലക്ഷദ്വീപ് ദ്വീപുകള്‍, കേരളം, മാഹി, കര്‍ണാടക, തമിഴ്നാടിന്റെ ഭാഗങ്ങള്‍, കൊമോറിന്‍ പ്രദേശത്തിന്റെ ഭാഗങ്ങള്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍-മധ്യ, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവയിലേക്ക് കടന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണ്‍സൂണ്‍ മെയ് 26-ന് കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നത്. എന്നാല്‍ മണ്‍സൂണിന്റെ വരവ് വൈകുകയായിരുന്നു. ഇത്തവണ ഇന്ത്യയില്‍ ദീര്‍ഘകാല ശരാശരിയുടെ ഏകദേശം 90 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ. മണ്‍സൂണ്‍ സീസണില്‍ ദീര്‍ഘകാല ശരാശരി മഴയുടെ 90 ശതമാനത്തില്‍ താഴെ മാത്രമേ ലഭിക്കുന്നുള്ളൂവെങ്കില്‍, അതിനെ 'മഴക്കുറവ്' ആയാണ് കണക്കാക്കുന്നത്. ശരാശരിയിലും മഴ കുറഞ്ഞാല്‍ എല്‍നിനോ പ്രതിഭാഗം കാരണമാകാമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നു.

നിലവില്‍, ഭൂമധ്യരേഖാ പസഫിക് മേഖലയില്‍ നിഷ്പക്ഷമായ എല്‍നിനോ-സതേണ്‍ ഓസിലേഷന്‍ (ENSO) സാഹചര്യങ്ങള്‍ എല്‍നിനോ സാഹചര്യങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ജൂണില്‍ എല്‍നിനോ അവസ്ഥ ദുര്‍ബലമായി തുടരുമെന്നും സെപ്റ്റംബറോടെ മിതമായതോ ശക്തമോ ആയ നിലയിലേക്ക് ശക്തിപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഈയാഴ്ച അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ എട്ടു ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. എറണാകുളം മുതല്‍ കാസര്‍കോടു വരെയുള്ള വടക്കന്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

Kerala Rain
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ : ഈ മാസം 16 വരെ സാവകാശം; അതുവരെ മറ്റ് ഉത്തരവുകള്‍ പാടില്ലെന്ന് ഹൈക്കോടതി

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും

മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. തെക്കന്‍ തെലങ്കാനയ്ക്കും അതിനോട് ചേര്‍ന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി ജൂണ്‍ 8 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Summary

Southwest monsoon arrives in Kerala, rainfall likely at 90% of normal: IMD

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com