കോവിഡ് മരണം : നഷ്ടപരിഹാരത്തിനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി 

പരമാവധി പേര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Updated on: 
1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണ നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ അനുസരിച്ച് വിശദമായ കോവിഡ് മരണപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. പരമാവധി പേര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ കോവിഡ് ഗൈഡ്‌ലൈനുകള്‍ പുതുക്കി നിശ്ചയിക്കും. അതിനുവേണ്ടിയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ അന്തിമരൂപമാകും. 

അതനുസരിച്ച് ഇപ്പോഴുള്ള പുതുക്കിയ ഗൈഡ്‌ലൈനുകള്‍, അതായത് കോവിഡ് നെഗറ്റീവ് ആയതിനുശേഷം 30 ദിവസത്തിനുള്ളില്‍ സംഭവിക്കുന്ന മരണവും കോവിഡ് മരണമായി കണക്കാക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ മാര്‍ഗനിര്‍ദേശം ഉണ്ടാകുകയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

മണപ്പട്ടിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ചുമരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com