ബക്കറ്റില്‍ മണല്‍ നിറച്ച് പൂഴ്ത്തിയ നിലയില്‍; കോഴിക്കോട് ചാലിയംകടവില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്
Steel Bomb
Steel Bomb
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് ചാലിയം കടവിന് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മൂന്ന് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.

Steel Bomb
'കനത്ത ചൂട് അപകട കാരണമല്ല', പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

റോഡിന് സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. ബക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബക്കറ്റില്‍ മണല്‍ നിറച്ച് അതില്‍ പൂഴ്ത്തിയ നിലയിലായിരുന്നു ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.

Steel Bomb
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദന്‍

നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് പരിശോധിച്ച് ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. ബോംബ് ആരാണ് സൂക്ഷിച്ചത്, സമീപപ്രദേശങ്ങളില്‍ ഇതുപോലെ ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Summary

Steel bombs were found near Chaliyam Kadavu in Kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com