തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നു മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 10 മണിമുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. അനാവശ്യ യാത്രകൾ അനുവദിക്കില്ല. കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും. കർഫ്യൂ ശക്തമാക്കാൻ കർശന പരിശോധനകൾക്ക് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
കെ എസ് ആർ ടി സി ബസുകൾ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ കർശന ലോക്ഡൗണും ഏർപ്പെടുത്തും.
നൈറ്റ് കർഫ്യൂവിൽ ഇളവ് ഇപ്രകാരമാണ്
അവശ്യസർവീസുകൾ, രോഗികളുമായി ആശുപത്രിയിൽ പോകാൻ, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്രയ്ക്ക്.
അവശ്യസേവന വിഭാഗത്തിലുള്ളവർക്ക്
ചരക്ക് വാഹനങ്ങൾക്ക്.
അടുത്തബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകൾക്ക്
രാത്രി 10-നുമുമ്പ് ദിർഘദൂര യാത്ര ആരംഭിച്ചവർക്ക്
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം.
മറ്റെല്ലാ യാത്രകൾക്കും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്നുള്ള അനുമതി ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates