ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റു; സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; നട്ടംതിരിഞ്ഞത് യാത്രക്കാര്‍

സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ജീവനക്കാരും ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കു തര്‍ക്കമുണ്ടായി
പ്രതീകാത്മകം
പ്രതീകാത്മകംഫയല്‍
Updated on
1 min read

കോഴിക്കോട്: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വടകര- പയ്യോളി- പേരാമ്പ്ര റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞു.

സമാന്തര സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ജീവനക്കാരും ബസ് ജീവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കു തര്‍ക്കമുണ്ടായിരുന്നു. പിന്നാലെ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ഒരു സംഘം ആളുകള്‍ വന്ന് ബസ് ജീവനക്കാരെ ആക്രമിച്ചുവെന്നാണ് പരാതി.

പ്രതീകാത്മകം
'മത രാഷ്ട്രമാക്കാനുള്ള ശ്രമം അതിവേ​ഗം നടക്കുന്നു'- പിണറായി

ആരോമല്‍ ബസിലെ ഡ്രൈവര്‍ രൂപേഷ്, കണ്ടക്ടര്‍ രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. രൂപേഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

പയ്യോളി, വടകര, പേരാമ്പ്ര, തോടന്നൂര്‍, ചാനിയംകടവ്, ചെറുവണ്ണൂര്‍, തിരുവള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരാണ് വെട്ടിലായത്. പലരും ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മാത്രമാണ് പണിമുടക്കിനെ കുറിച്ച് അറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com