വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞു, അധ്യാപകനെതിരെ പോക്‌സോ കേസ്, കസ്റ്റഡിയില്‍

അധ്യാപകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം താമരശ്ശേരി പൊലീസ് കേസെടുത്തു
അധ്യാപകന്‍ മനീഷ് / ടെലിവിഷന്‍ ചിത്രം
അധ്യാപകന്‍ മനീഷ് / ടെലിവിഷന്‍ ചിത്രം
Updated on
1 min read

കോഴിക്കോട് : വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. അധ്യാപകനെതിരെ പോക്‌സോ വകുപ്പ് പ്രകാരം താമരശ്ശേരി പൊലീസ് കേസെടുത്തു. 

സ്‌കൂളിലെ കായികാധ്യാപകനാണ് മനീഷ്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞദിവസമാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് ഫോണില്‍ അസഭ്യം പറഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അധ്യാപകന്‍ സംസാരിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. 

പരിശീലനവുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോഴാണ്, തന്നെ അനുസരിച്ചില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അധ്യാപകന്‍ അസഭ്യം പറയുന്നത്. അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com