'അണികള്‍ നേടിത്തന്ന വിജയം'; ശബരിമല കൊള്ളയില്‍ കപ്പിത്താന്മാര്‍ ഇപ്പോഴും പിടിക്കപ്പെടാന്‍ ബാക്കി: സണ്ണി ജോസഫ്

പ്രതിപക്ഷ നേതാക്കൾ ആരോടും 'നികൃഷ്ട ജീവി' എന്നും 'കടക്കു പുറത്ത്' എന്നും പറഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ്
Sunny Joseph
Sunny Joseph
Updated on
2 min read

ന്യൂഡല്‍ഹി: യുഡിഎഫിന്റേത് അണികള്‍ നേടിത്തന്ന വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജനങ്ങള്‍ സമ്മാനിച്ച വിജയമാണ്. എല്ലാവരുടേയും കൂട്ടായ്മയിലാണ് ഈ വിജയം നേടിയത്. ജനങ്ങള്‍ സമ്മാനിച്ച ജനവിധിയെ അങ്ങേയറ്റം വിനയത്തോടെ സ്വീകരിക്കുകയാണ്. ജനങ്ങളുടെ ദാസന്മാരായി പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് ബാധ്യസ്ഥരാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Sunny Joseph
'അങ്ങനെ പറയേണ്ടിയിരുന്നില്ല'; എംഎ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്; അധിക്ഷേപ പരാമര്‍ശം തിരുത്തി എംഎം മണി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയിരുന്നു. മുതിര്‍ന്ന നേതാക്കളായ കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത ആലോചനായോഗങ്ങള്‍ ബത്തേരിയില്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മിഷന്‍ 2025 പ്രഖ്യാപിച്ചു. വാര്‍ഡ് കമ്മിറ്റികളെ ശാക്തീകരിച്ചു. പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റതിനു ശേഷം എല്ലാ ജില്ലകളിലും സര്‍ക്കാരിനെതിരെ സമരസംഗമങ്ങള്‍ സംഘടിപ്പിച്ചു.

കെപിസിസി നിര്‍ദേശപ്രകാരം പ്രവര്‍ത്തനത്തിനുള്ള ഫണ്ട് വാര്‍ഡു കമ്മിറ്റികള്‍ തന്നെ സമാഹരിച്ചു. വാര്‍ഡുകള്‍ക്ക് തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ സ്വാതന്ത്ര്യം നല്‍കി. എല്ലാവരുടേയും കൂട്ടായ്മയിലാണ് ഈ വിജയം നേടിയത്. അതിന് എഐസിസി കേരളത്തോട് കാണിച്ച പ്രത്യേക താല്‍പ്പര്യത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.

നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷ നേതാവിന്റെയും പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും ശക്തമായ ഇടപെടലും പുറത്ത് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവരുടെ പങ്കാളിത്തത്തില്‍ അണികള്‍ നേടിത്തന്ന വിജയമാണിത്. ഭരണസംവിധാനങ്ങള്‍ സര്‍ക്കാര്‍ അവര്‍ക്കു വേണ്ടി ദുരുപയോഗം ചെയ്തു. വാര്‍ഡുകള്‍ വികൃതമായി വെട്ടിമുറിച്ചു. ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ, ആരുമായും ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ പഞ്ചായത്തീരാജ് ഭേദഗതി ബില്‍ പാസാക്കുകയായിരുന്നു.

വോട്ടര്‍പട്ടികയില്‍ നിരവധി അനര്‍ഹരെയാണ് ചേര്‍ത്തത്. നിരവധി ഇരട്ടവോട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷം സര്‍ക്കാരിന്റെ ദുര്‍നടപടികളെ തുറന്നു കാണിച്ചു. ഇതിനിടെയാണ് ശബരിമലയില്‍ ഏറ്റവും വലിയ തീവെട്ടിക്കൊള്ള ഉണ്ടായത്. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ വെച്ച് അന്വേഷണം ഇത്രയെങ്കിലും മുന്നോട്ടു പോയത്. കള്ളന്മാര്‍ കപ്പലില്‍ തന്നെയാണെന്ന് വ്യക്തമാണ്. അതില്‍ കുറേ പേരെ പിടിച്ചിട്ടുണ്ട്. പക്ഷെ കപ്പിത്താന്മാര്‍ ഇപ്പോഴും പിടിക്കപ്പെടാന്‍ ബാക്കിയാണ്. കൂടുതല്‍ ഉന്നതന്മാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി തന്നെ പറഞ്ഞു. എന്നാല്‍ അവരെ പിടിക്കാത്തത് പൊലീസിന്റെ കൈകള്‍ കെട്ടിയിരിക്കുന്നതുമൂലമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ശബരിമല കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പത്തനംതിട്ടയില്‍ വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ശബരിമല അടക്കം സര്‍ക്കാരിന്റെ എല്ലാ കള്ളക്കളികളും ജനങ്ങള്‍ക്ക് മുന്നില്‍ പ്രതിപക്ഷം അവതരിപ്പിച്ചു. ശബരിമല കൊള്ളയില്‍ അറസ്റ്റിലായ നേതാക്കളെ പൊതിഞ്ഞു സംരക്ഷിക്കുന്ന നടപടിയാണ് സിപിഎം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ മനസ്സിലാക്കി. കോഴിക്കോട് കോര്‍പ്പറേഷനില്‍ 142 വോട്ടു ലഭിച്ചിരുന്നെങ്കില്‍ മൂന്നു ഡിവിഷനും ഭരണവും യുഡിഎഫിന് ലഭിക്കുമായിരുന്നു.

Sunny Joseph
തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു, മലബാറില്‍ സിപിഎമ്മിനെ കൈവിട്ട് മുസ്ലീം വോട്ടുകള്‍, മലപ്പുറത്ത് ലീഗിന് വൻ നേട്ടം

ക്ഷേമപെന്‍ഷന്‍ നല്‍കിയത് ഔദാര്യമാണെന്ന തരത്തില്‍ എംഎം മണി ജനങ്ങളെ പുച്ഛിച്ചു. അതു ജനങ്ങളോടുള്ള കടന്നുകയറ്റമാണ്. സിപിഎമ്മിന്റെ തനിസ്വഭാവം ജനങ്ങള്‍ക്ക് മനസ്സിലാകാന്‍ അതു സഹായിച്ചു. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് വലിയ അഹങ്കാരമാണെന്ന എഎ റഹിം എംപിയുടെ പ്രസ്താവനയെയും സണ്ണി ജോസഫ് വിമര്‍ശിച്ചു. സ്വന്തം അനുഭവത്തില്‍ നിന്നും പറയുന്നതാണത്. ആരാണ് മാധ്യമങ്ങളോട് കടക്കു പുറത്തെന്ന് പറഞ്ഞത്. ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചത്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനെ വിളിച്ചത് എന്താണ്?. തങ്ങളാരും രാഷ്ട്രീയ എതിരാളികളെ അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Summary

KPCC President Sunny Joseph says UDF's victory in the local body elections was a victory bestowed by the people.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com