35 ദിവസം കൊണ്ടു നേടിയത് 422 കോടി; ഓണക്കാല വിൽപ്പനയിൽ റെക്കോർഡിട്ട് സപ്ലൈകോ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു
supplyco
supplycoഫയല്‍ ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: ഓണക്കാല വിൽപ്പനയിൽ റെക്കോർഡ് കുറിച്ച് സപ്ലൈകോ. ഉത്രാടനാളിൽ വൈകിട്ട് നാലുമണി വരെ 422.17 കോടി രൂപയുടെ വിൽപ്പന നടന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്.

supplyco
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെരുപ്പില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. സംസ്ഥാനത്തൊട്ടാകെ മൂന്ന് മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലേറെ പേരാണ് എത്തിയത്. ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്ലൈകോ കൈവരിച്ചതെന്നും, സമീപകാല റെക്കോർഡാണിതെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

2025 ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ വിൽപ്പനയാണ് 385.42 കോടി രൂപ. ഇത്തവണ ഓഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം 350.21 കോടി രൂപയുടെ വിറ്റുവരവുണ്ടായി. വെളിച്ചെണ്ണ 20 രൂപ കുറച്ചാണ് ഇത്തവണ വിറ്റത്. മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്ലൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

supplyco
സിനിമ കാണുന്നതിനിടെ എലി കടിച്ചു; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
supplyco
'പിണറായി ചിരിക്കാതെ ചെയ്തത്, വി ഡി സതീശന്‍ ചിരിച്ചുകൊണ്ട് ചെയ്യുന്നു, അത്രയേ വ്യത്യാസമുള്ളൂ'
supplyco
അശരണര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കരുതലും കൈത്താങ്ങുമാകാം; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
Summary

Supplyco sets sales record during Onam season; earns ₹422 crore in 35 days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com