വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങള്‍ ഗുരുപവനപുരിയില്‍; ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ഭക്തജനപ്രവാഹം

ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭക്തജനപ്രവാഹം.
guruvayur
ഏകാദശി ദിനത്തിൽ ​ഗുരുവായൂരിലെ തിരക്ക്
Edited By:
Updated on: 
1 min read

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭക്തജനപ്രവാഹം. വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്ത ജനലക്ഷങ്ങളാണ് ഏകാദശി ദിനത്തില്‍ ഗുരുപവനപുരിയിലെത്തിയത്. വൃശ്ചികമാസത്തെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്.

അര്‍ജുനന് ശ്രീകൃഷ്ണഭഗവാന്‍ ഭഗവദ്ഗീത ഉപദേശിച്ചത് ഈ ദിനത്തിലായതിനാല്‍ ഏകാദശി ദിവസം ഗീതാദിനമായും ആഘോഷിച്ച് വരുന്നുണ്ട്. ദേവ ഗുരുവും വായുദേവനും ചേര്‍ന്ന് ഗുരുവായൂരില്‍ പ്രതിഷ്ഠ നടത്തിയത് ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം. ഇതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിനം പ്രതിഷ്ഠാ ദിനമായും ആഘോഷിക്കുന്നു.

രാവിലെ 6.30 ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടന്നു. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പ്. ഏകാദശി നാളില്‍ ഗുരുവായൂരപ്പനെ തൊഴുത് ദര്‍ശനപുണ്യം നുകരുന്നതിനായി ഇന്നലെ വൈകീട്ടോടെ തന്നെ ഭക്തജനങ്ങള്‍ ഗുരുവായൂരിലേയ്ക്ക് ഒഴുകുകയാണ്. ഭക്തര്‍ക്ക് ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും ഒരുക്കി.

അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9 മണിക്ക് പ്രസാദ ഊട്ട് ആരംഭിച്ചു. ഗോതമ്പ് ചോറ്, കാളന്‍, ഗോതമ്പ് പായസം എന്നിവയായിരുന്നു വിഭവങ്ങള്‍. ഭക്തര്‍ നാളെ ദ്വാദശി ദിനത്തില്‍ ദ്വാദശി പണം സമര്‍പ്പിച്ചാണ് മടങ്ങുക. ഇന്ന് രാത്രി 12 മുതല്‍ ക്ഷേത്രനട കാലത്ത് അടക്കുന്നതു വരെ ഭക്തര്‍ക്ക് കൂത്തമ്പലത്തില്‍ ദ്വാദശി പണം സമര്‍പ്പിക്കാം. ദ്വാദശി ദിവസം കാലത്ത് എട്ടു മണി വരെ മാത്രമേ ദര്‍ശന സൗകര്യം ഉണ്ടാകൂ. രാവിലെ ഒന്‍പതു മണിയോടെ ക്ഷേത്ര നടയടക്കും. പിന്നീടുള്ള പൂജ, ശീവേലി എന്നിവ വൈകീട്ട് മൂന്നരയ്ക്ക് ക്ഷേത്രനട തുറന്നശേഷമേ നടക്കുകയുള്ളൂ.

guruvayur
ഉത്സവാവേശം നിറച്ച് കൊടികയറി, വൈക്കത്തഷ്ടമി ഡിസംബര്‍ ഒന്നിന്; അറിയാം ഐതീഹ്യം
guruvayur
ബുക്കിങ് ഫുള്‍; സന്നിധാനം കാലി; 'ദര്‍ശനം' മറിച്ചുവിറ്റ് ഏജന്‍സികള്‍ കൊള്ളലാഭം ഉണ്ടാക്കുന്നു; അന്വേഷണം
Summary

surge of devotees arrives to offer prayers on Guruvayur Ekadashi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER