കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍

കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും കമ്മലും മൊബൈല്‍ ഫോണും കവര്‍ന്നത്
lady attacked
ആക്രമണം നടന്ന സ്ഥലം ( lady attacked in Kalamassery)
Updated on
1 min read

കൊച്ചി: കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കഴിഞ്ഞ ഞായറാഴ്ച കണ്ണൂര്‍ സ്വദേശിനിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും കമ്മലും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പാലക്കാട് അഗളി സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

lady attacked
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവര്‍ച്ച. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കളമശേരിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ്സ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്.

lady attacked
തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

തൂണില്‍ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവര്‍ച്ച നടത്തിയത്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. തലയുടെ പിന്‍ഭാഗത്ത് മുറിവേറ്റ പെണ്‍കുട്ടി സുഖം പ്രാവിച്ചു വരികയാണ്.

Summary

Suspect arrested for assaulting and robbing girl in Kalamassery kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com