കാലടി സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം; ഉപസമിതിയെ നിയോഗിച്ചു

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു
Sree Sankaracharya University of Sanskrit, kalady
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലSM ONLINE
Edited By:
Updated on: 
1 min read

കൊച്ചി: കാലടി സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് അന്വേഷിക്കും. ഇതിനായി പ്രത്യേക ഉപസമിതിയെ സിന്‍ഡിക്കേറ്റ് യോഗം നിയോഗിച്ചു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 19 അധ്യാപകരെയാണ് നിയമിച്ചത്. ഇത് അധിക നിയമനമാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്.

Sree Sankaracharya University of Sanskrit, kalady
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ രജിസ്ട്രാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ നിയമനം എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. ഇതോടൊപ്പമാണ് ഓഡിറ്റ് റിപ്പോര്‍ട്ടും ചര്‍ച്ചയായത്.

കാലടി സര്‍വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടരുകയാണ്. ഇതേപ്പറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ ഉന്നയിച്ചു. എന്നാല്‍ അജണ്ടയില്‍ ഇല്ലാത്ത കാര്യമാണെന്നും, അതു ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി വൈസ് ചാന്‍സലര്‍ എതിര്‍ത്തു. യുഡിഎഫ് പ്രതിനിധികളും ഈ ആവശ്യത്തെ എതിര്‍ത്തു.

Sree Sankaracharya University of Sanskrit, kalady
മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
Sree Sankaracharya University of Sanskrit, kalady
'താലി മാല എങ്ങനെ ഷോ ഓഫാകും?'; ആ നടന്മാര്‍ക്കൊപ്പം ചേര്‍ത്തുള്ള ഗോസിപ്പുകള്‍ വേദനിപ്പിച്ചു: കീര്‍ത്തി സുരേഷ്
Summary

Syndicate decides to investigate faculty appointments at Kalady University

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER