ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ചെടുക്കണം; ദേവസ്വം ബോര്‍ഡിനോട് തന്ത്രി കണ്ഠരര് രാജീവര്
പത്തനംതിട്ട: ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരികെ വാങ്ങണമെന്ന് ദേവസ്വം ബോര്‍ഡിനോട് തന്ത്രി കണ്ഠരര് രാജീവര്. ഈ ആവശ്യം ഉന്നയിച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തന്ത്രി കുടുംബാംഗമായ കണ്ഠരര് രാജീവര് കത്ത് നല്‍കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഒക്ടോബര്‍ 11നാണ് ആവശ്യവുമായി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചത്. ശബരിമല സ്വര്‍ണമോഷണ വിവാദത്തിന് പിന്നാലെ വാജി വാഹനം തന്ത്രി അനധികൃതമായി കൊണ്ടുപോയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളോട് സംഭവം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വിവാദം തുടരുന്ന സാഹചര്യത്തിലാണ് വാജി വാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
വാജി വാഹന വിഷയം മുന്‍നിര്‍ത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 15 ന് നാമജപ ഘോഷയാത്രയും ധര്‍ണയും നടത്താനും തീരുമാനിച്ചിരുന്നു. വാജി വാഹനം തന്ത്രി അനധികൃതമായി കൈവശപ്പെടുത്തി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതിനിടയിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Thantri Kandararu Rajeevaru asks Devaswom Board to buy back the Vaji vehicle from the old flagpole at Sabarimala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


