അമ്മ സംഘടനയ്ക്ക് സ്‌പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ലക്ഷ്മിപ്രിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം
Kerala High Court
Kerala High Courtചിത്രം: എ സനേഷ്, എക്സ്പ്രസ് / ഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നടി അന്‍സിബ ഹസനെതിരായ പരാമര്‍ശത്തില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലക്ഷ്മിപ്രിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി പരാമര്‍ശം.

Kerala High Court
അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

അമ്മയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കേസുകള്‍ വരുന്നതിലാണ് കോടതി വിമര്‍ശനം ഉയര്‍ത്തിയത്. അമ്മയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി സ്‌പെഷല്‍ കോടതികള്‍ തന്നെ വേണ്ടി വരുമല്ലോ എന്നായിരുന്നു പരിഹാസരൂപേണ ചോദിച്ചത്. സാധാരണക്കാരുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനുണ്ട്. അതിനിടെയാണ് ഇത്തരം കേസുകള്‍ തുടര്‍ച്ചയായി വരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇവരുടെ പ്രശ്‌നം തീര്‍ക്കാനേ സമയമുള്ളല്ലോ എന്നും കോടതി നിരീക്ഷിച്ചു. ഹർജി മൂന്നാഴ്ച കഴിഞ്ഞ് പരി​ഗണിക്കാനായി മാറ്റി. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ്, സംഘടനയ്ക്കകത്തെ ഭിന്നിപ്പില്‍ പല തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുവന്നത്.

Kerala High Court
ഒരുപാട് ദുരൂഹതകള്‍, മുട്ടില്‍ മരംമുറി ഗൂഢാലോചനയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷി, ജയതിലകിന്റേത് വിചിത്ര ഉത്തരവ്, അന്വേഷണം വേണമെന്ന് വനംമന്ത്രി
Kerala High Court
ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി
Kerala High Court
'സര്‍ക്കാര്‍ മാറിയപ്പോള്‍ എല്ലാം ഒറ്റ മറിച്ചില്‍', മുണ്ടംവേലി ഫ്‌ലാറ്റിന്റെ ശോച്യാവസ്ഥയില്‍ താമസക്കാര്‍ക്ക് അധിക്ഷേപം; വിവാദമായപ്പോള്‍ തിരുത്തുമായി മുന്‍ എംഎല്‍എ കെജെ മാക്‌സി
Summary

"The 'AMMA' organization might well need a special court!", High Court's sarcastic remark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala High Court
SNDP Microfinance Fraud High Court
Kerala High Court
Calcutta High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com