നേമത്തും ചാത്തന്നൂരൂം താമര വിരിഞ്ഞു; ചരിത്ര നേട്ടവുമായി ബിജെപി

രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനുമാണ് വിജയിച്ചത്.
bjp
ബിബി ഗോപകുമാര്‍ - രാജീവ് ചന്ദ്രശേഖര്‍
Updated on
1 min read

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇത്തവണ കേരള നിയമസഭയില്‍ ബിജെപിക്ക് രണ്ടംഗങ്ങള്‍. നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി ഗോപകുമാറുമാണ് വിജയിച്ചത്. രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനുമാണ് വിജയിച്ചത്.

bjp
'ഒല്ലൂര്‍ മണ്ഡലം ആര്‍ക്കൊപ്പമോ, കേരളവും അവര്‍ക്കൊപ്പം'; 44 വര്‍ഷത്തെ ചരിത്രത്തിന് അവസാനം

ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ഥി ആര്‍ രാജേന്ദ്രനാണ് രണ്ടാമത്. 46,232 വോട്ടുകാളാണ് നേടിയത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൂരജ് രവിയാണ് മൂന്നാം സ്ഥാനത്ത്. സൂരജ് രവി 34348 വോട്ടുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി രണ്ടാമത് എത്തിയിരുന്നു.

bjp
കണക്ക് 'തിരുത്തി' ജനം, പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വിജയിച്ചു; സിപിഎമ്മിന് ഞെട്ടിക്കുന്ന തോല്‍വി

നേമത്ത് ഇത് രണ്ടാം തവണയാണ് ബിജെപി വിജയിക്കുന്നത്. നേരത്തെ ഒ രാജഗോപാലായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിയമസഭയില്‍ എത്തിയ അംഗം. ഇത്തവണ 3800 വോട്ടിനാണ് രാജീവ് ചന്ദ്രശേഖറിന്റെ വിജയം. മുന്‍മന്ത്രിയും സിപിഎം സ്ഥാനാര്‍ഥിയുമായ വി ശിവന്‍കുട്ടിയാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥന്‍ 23,099 വോട്ടുകള്‍ നേടി.

Summary

The BJP secured two seats in the Kerala Assembly this time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com