

ആലപ്പുഴ : അടുക്കളയിലെ ബര്‍ത്തില്‍ നിന്ന് കൊരണ്ടിപ്പലക തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന വൃദ്ധ മരിച്ചു. വാടയ്ക്കല്‍ വട്ടത്തില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിന(65) യാണ് മരിച്ചത്.
കഴിഞ്ഞ അഞ്ചാം തീയതി രാത്രി എട്ടരയോടെയായിരുന്നു സംഭവം. അടുക്കള ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയില്‍ വീഴുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
അബോധാവസ്ഥയിലായ ഇവരെ അയല്‍വാസികള്‍ ചേര്‍ന്ന് ആദ്യം സഹകരണ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ മരിച്ചു.
മകന്‍ സുനീഷിനൊപ്പമായിരുന്നു താമസം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates