'കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു; സിബിഐ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയം'

അവര്‍ ഉയര്‍ത്തിയ ബാനറില്‍ ചിലതില്‍ കാണാന്‍ കഴിഞ്ഞത് സഭയില്‍ ഭയമെന്നാണ്. അത് സ്വയമേവ അവര്‍ക്കുള്ള ഭയമല്ലേ?. അതിന്റെ ഭാഗമായാണ് ഒരു പ്രശ്‌നവും അവര്‍ ഉന്നയിക്കാതിരുന്നത്.
PINARAYI VIJAYAN
പിണറായി വിജയന്‍ SM ONLINE
Updated on
2 min read

തിരുവനന്തപുരം:  ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എന്തിനും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു. അതിരുവിട്ട പ്രതിപക്ഷ പ്രതിഷേധമാണ് സഭയില്‍ നടന്നതെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമെന്നും സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ പ്രത്യേക രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് ദിവസമായി സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായില്ല. സഭ നടത്തിക്കൊണ്ടുപോകുന്നതിന് സഹായകരമായ നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. തുടര്‍ച്ചയായ സ്പീക്കറുടെ അഭ്യര്‍ഥനയും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PINARAYI VIJAYAN
കൈയാങ്കളിയുടെ വക്കില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍, നിയമ സഭയില്‍ ഉന്തും തള്ളും

സ്പിക്കറുടെ മുഖം കാണാത്ത രീതിയില്‍ മറച്ചുപിടിച്ച പ്രതിഷേധം പ്രതിപക്ഷം പ്രബോധപൂര്‍വം ചെയ്തതാണ്. ഇതിന് മുന്‍പ് കേരളത്തില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടായിട്ടില്ല. രാജ്യത്ത് പലയിടങ്ങളിലായി പാര്‍ലമെന്ററി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എവിടെെയങ്കിലും ഇത്തരത്തില്‍ ബഹുമാനപ്പെട്ട സ്പീക്കറെ സഭയുടെ ദൃശ്യത്തില്‍ നിന്ന് മറച്ചുപിടിക്കുന്ന പ്രവര്‍ത്തനം ഏതെങ്കിലും പ്രതിപക്ഷം നടത്തിയതായി കണ്ടിട്ടില്ല. സ്പീക്കര്‍ ശ്രമിച്ചത് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാന്‍ കഴിയുമോ എന്നൊരു ശ്രമമാണ് നടത്തിയത്. അതിന്റെ ഭാഗമായി രാവിലെ എട്ടരയ്ക്ക് എല്ലാവരെയും സ്പീക്കര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷി നേതാക്കള്‍ അവിടെ എത്തിയപ്പോഴാണ് പ്രതിപക്ഷത്തെ കാണാതിരുന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയാണ് ചെയ്തത്.

PINARAYI VIJAYAN
'വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു'; തന്ത്രി കണ്ഠര് രാജീവര്

ചോദ്യോത്തരവേള അടക്കം സ്തംഭിപ്പിച്ച പ്രതിഷേധം ഉണ്ടായപ്പോള്‍ എന്താണ് അവരുടെ ആവശ്യമെന്ന് ചോദിച്ചപ്പോള്‍ അവര്‍ അത് ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല, എന്താണ് അവര്‍ ഭയപ്പെടുന്നത്?. അവര്‍ ഉന്നയിച്ചാല്‍ ഏത് പ്രശ്‌നത്തിനും മറുപടി തയ്യാറാണ്. അവര്‍ ഉയര്‍ത്തിയ ബാനറില്‍ ചിലതില്‍ കാണാന്‍ കഴിഞ്ഞത് സഭയില്‍ ഭയമെന്നാണ്. അത് സ്വയമേവ അവര്‍ക്കുള്ള ഭയമല്ലേ?. അതിന്റെ ഭാഗമായാണ് ഒരു പ്രശ്‌നവും അവര്‍ ഉന്നയിക്കാതിരുന്നത്. സഭയില്‍ ഉന്നയിക്കാന്‍ എന്തെല്ലാം വഴികളുണ്ട്. ചോദ്യോത്തര വേളയില്‍ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം, ശ്രദ്ധ ക്ഷണിക്കാലാകാം, സബ്മിഷന്‍ ആകാം ഇതിനെല്ലാം പുറമെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ പ്രത്യേക അവകാശം ഉന്നയിച്ചുകൊണ്ട് പലകാര്യങ്ങളും പറയാം. ഇതില്‍ ഏതെങ്കിലും ഒരുമാര്‍ഗം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായോ. എന്താണ് അത് കാണിക്കുന്നത് അവര്‍ വസ്തുതകളെ ഭയപ്പെടുന്നു. അത് അവര്‍ക്ക് വിഷമകരമായ രീതിയില്‍ ഉയര്‍ന്നുവരും. വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പുകമറ സൃഷ്ടിക്കാന്‍ എളുപ്പമാണ്. അതിന് അവര്‍ക്ക് അവരുടെതായ രീതികള്‍ക്ക് ഉണ്ട്. ആ രീതികള്‍ക്ക് അനുസരിച്ച് അവരോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് സംവിധാനങ്ങളുണ്ട്. അതെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനെ ഭയപ്പെടുന്നില്ല. വസ്തുതകള്‍ വസ്തുതയായി അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ പരിശോധന നടത്താന്‍ ഇടയായപ്പോള്‍ സര്‍ക്കാര്‍ ആകെ സ്വീകരിച്ച നിലപാട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. എല്ലാ കാലത്തും ഒരുതത്തിലുമുള്ള കുറ്റവാളികളെ സംരക്ഷിച്ചിട്ടില്ല. ആര് തെറ്റ് ചെയ്താലും ആ തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് സര്‍ക്കാരിന് ഉള്ളത്. ഹൈക്കോടതിയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ അഭിപ്രായം സര്‍ക്കാരും സംവിധാനങ്ങളും അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടണ്ട്. അന്വേഷണം നടക്കുമ്പോള്‍ അതില്‍ സിബിഐ ആണ് നടത്തേണ്ടതെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഒന്നും പറയാന്‍ ഇല്ലാതെ വന്നപ്പോള്‍ ഇങ്ങനെയുള്ള രീതികള്‍ കാണിക്കുകയാണ്.

പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാച്ച് അന്‍ഡ് വാര്‍ഡുമാരും മനുഷ്യരാണല്ലോ. അവരെ ആക്രമിക്കുന്നതിനിടെ പ്രതിപക്ഷ അംഗമായ ഒരാള്‍ മെല്ലെ വലിയ ക്ഷീണഭാവം കാണുകയാണ്. ഇതിനെല്ലാം എന്തിനാണ് ഒരുമ്പെട്ടത്, നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡനെ ഉപദ്രവിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

Summary

The Chief Minister stated that action will be taken against the culprits in the Sabarimala gold plating case without fear or favour.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com