ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു: ഉംറ തീര്‍ത്ഥാടകരായ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്
Bus Fire
Bus Fire
Edited By:
Updated on
1 min read

കണ്ണൂര്‍: മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

Bus Fire
ഒടുവിൽ നാട്ടുകാരുടെ ഭീതി 'കൂട്ടില്‍ കുടുങ്ങി'; കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി കൂട്ടിലായി

തീപിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന ചില കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.

ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് വെച്ചായിരുന്നു അപകടം. സംഭവത്തില്‍ യാത്രക്കാരായ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇവര്‍ പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു.

Bus Fire
കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം
Bus Fire
മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍: നടന്‍ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്
Bus Fire
'അന്ന് എന്റെ അഭിനയത്തിന് സിബി തന്നത് നൂറില്‍ രണ്ട് മാര്‍ക്ക്, പിന്നീട് രണ്ട് ദേശീയ അവാര്‍ഡുകളും തന്നു'; ഓര്‍മകളിലൂടെ മോഹന്‍ലാല്‍
Summary

A moving bus caught fire: Umrah pilgrims miraculously escaped

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com